മെർസൽ’ സിനിമ മാത്രം! സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളി; വിലക്കാനാകില്ലെന്ന് കോടതി

ചെന്നൈ: വിജയ് ചിത്രം “മെർസലു’മായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാടറിയിച്ച് മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി മെർസൽ ഒരു സിനിമ മാത്രമാണെന്നും യാഥാർഥ ജീവിതവുമായി അതിനെ താരതമ്യപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യത്തിൽ നിലപാടറിയിച്ചത്.

ചിത്രം തെറ്റായ ആശയപ്രചരണമാണ് നടത്തുന്നതെന്നും, ഇതിലെ സംഭാഷണങ്ങൾ ചരക്ക് സേവന നകുതി സംബന്ധിച്ച് ജനങ്ങളിൽ തെറ്റായ ധാരണകൾ വളരുന്നതിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച്. ചിത്രത്തിന്‍റെ പ്രദർശനം അടിയന്തരിമായി നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ , ചിത്രത്തിലെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ജി​​​​​എ​​​​​സ്ടി​​​​​യെ​​​​​യും നോ​​​​​ട്ട് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തെ​​​​​യും വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ബി​​​​​ജെ​​​​​പി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ട​​​​​ക്കം “മെ​​​​​ർ​​​​​സ​​​​​ലി​​​​​’നും വി​​​​​ജ​​​​​യ്ക്കും എ​​​​​തി​​​​​രേ മ​​​​​ത​​​​​വി​​​​​കാ​​​​​ര​​​​​മു​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ച​​​​​ര​​​​​ണ​​​​​മാ​​​ണ് ഇപ്പോഴും ബി​​ജെ​​പി അ​​നു​​കൂ​​ല​​കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. വി​​ജ​​യ് ജോ​​സ​​ഫ് ക്രൈ​​സ്ത​​വ​​നാ​​യ​​തു​​കൊ​​ണ്ടാ​​ണ് ബി​​ജെ​​പി​​ക്കെ​​തി​​രാ​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്ന​​തെ​​ന്ന മ​​ട്ടി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ശ​​ക്ത​​മാ​​യിരുന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഡി​​​​​എം​​​​​കെ, കോ​​​​​ൺ​​​​​ഗ്ര​​​​​സ്, വി​​​​​ടു​​​​​ത​​​​​ലൈ ചി​​​​​രു​​​​​തൈ​​​​​ക​​​​​ൾ ക​​​​​ക്ഷി, പ​​​​​ട്ടാ​​​​​ളിമ​​​​​ക്ക​​​​​ൾ ക​​​​​ക്ഷി തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ സി​​നി​​മ​​യ്ക്കു പി​​​​​ന്തു​​​​​ണ​​​​​യറിച്ച് രംഗത്തെത്തിയിരുന്നു. അ​​റ്റ്‌ലിയാ​​ണ് “മെ​​ർ​​സ​​ലി’​​ന്‍റെ സം​​വി​​ധാ​​യ​​ക​​ൻ. കോ​​ൺ​​ഗ്ര​​സ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി,​​ മു​​ൻ ധ​​ന​​മ​​ന്ത്രി പി.​​ചി​​ദം​​ബ​​രം, കമൽഹാസൻ, വിശാൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചി​​ത്ര​​ത്തെ പി​​ന്തു​​ണ​​ച്ചു രം​​ഗ​​ത്തെത്തിയിരുന്നു.

Related posts