കോല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഇന്നു കോല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ഇരുവരും ഒരുമിച്ചിരുന്നു കാണും.
ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് സച്ചിനും ഗാംഗുലിയും. ഇവരെ കൂടാതെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും സന്നിഹിതരാകും. മത്സരം കാണുന്നതിനും ഫിഫ കൗണ്‍സില്‍ യോഗത്തിനുമായി ഇന്‍ഫന്റിനോ കോല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്.ഇന്ത്യ ആദ്യമായി ആതിഥേയരായ അണ്ടര്‍ 17 ലോകകപ്പ് വന്‍വിജയമായിരിക്കുകയാണ്.