കാറിടിച്ച് ട്രക്ക് മറിഞ്ഞു; റോ​ഡി​ൽ നി​ര​ന്ന​ത് 30,000 കുപ്പി ബീയ​ർ; ഇ​രു വാ​ഹ​ന​ത്തി​ന്‍റെ​യും ഡ്രൈ​വ​ർ​മാ​രെ​യും ആ​ശു​പ​ത്രി​യി​ൽ

കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും റോ​ഡി​ൽ നി​ര​ന്ന​ത് 30,000 കുപ്പി ബീയ​ർ. ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണ് ഏ​വ​രെ​യും ഞെട്ടിച്ച അ​പ​ക​ടം ന​ട​ന്ന​ത്.

1,500 പെ​ട്ടി​ക​ളി​ലാ​യാ​ണ് ബീയ​ർ കു​പ്പി​ക​ൾ നി​റ​ച്ചി​രു​ന്ന​ത്. റോ​ഡി​ൽ മു​ഴു​വ​ൻ ബി​യ​ർ കു​പ്പി​ക​ൾ നി​റ​ഞ്ഞ​തി​നാ​ൽ ഇ​വി​ടം വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. കു​പ്പി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ഇ​വി​ടം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളു. ഇ​രു വാ​ഹ​ന​ത്തി​ന്‍റെ​യും ഡ്രൈ​വ​ർ​മാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts