തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും കാമുകന് വിഗ്നേഷും കഴിയുന്നത് ഭാര്യാ ഭര്ത്താക്കന്മാരേപ്പോലെയെന്ന് വിവരം. മാത്രമല്ല ഇരുവരും രഹസ്യവിവാഹത്തിനൊരുങ്ങുന്നു എന്നും സൂചനയുണ്ട്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് അഭ്യൂഹം ശക്തമായത്. വിഘ്നേഷ് ശിവയുടെ പിറന്നാള്‍ ഇരുവരും ന്യൂയോര്‍ക്കില്‍ വച്ച് ആഘോഷിച്ചിരുന്നതു വാര്‍ത്തയായിരുന്നു.
ഇരുവരും ചേര്‍ന്ന് പുതിയ വീട് വാങ്ങിച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എല്ലാക്കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്താന്‍ ശ്രമിക്കുന്ന നയന്‍സ് വിവാഹക്കാര്യത്തിലും ഇത് ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് ആരാധകരുടെ പ്രതികരണം. അല്ലെങ്കില്‍ തന്നെ തന്നേക്കാള്‍ എട്ടു വയസിന് ഇളപ്പമുള്ള വിഗ്നേഷിനെ പ്രണയിക്കുന്ന നയന്‍സിന് ഇത് വലിയ കാര്യമൊന്നുമല്ലല്ലോ…