പേരൂർക്കട: ഗർഭിണി മാത്രമുണ്ടായിരുന്ന വീട്ടിലെ മുറിയിൽ മൂർഖൻ കയറിയത് പരിഭ്രാന്തി പരത്തി. കിള്ളിപ്പാലത്തിനു സമീപം മുരുകന്റെ വീട്ടിലായിരുന്നു സംഭവം. മുരുകനും വീട്ടുകാരും സംഭവം നടക്കുന്പോൾ വീട്ടിലുണ്ടായിരുന്നില്ല. മുർഖനെ കണ്ട സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് പാന്പിനെ മുറിയിൽ നിന്നും മാറ്റിയത്. സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാമമൂർത്തി, ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്.