തുറവൂർ: അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ആംബുലൻസ് സൗകര്യം നിഷേധിച്ചതായി ആക്ഷേപം. ഇന്നലെ രാവിലെ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിയ വളമംഗലം സ്വാദേശിക്കാണ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ്് സൗകര്യം നിഷേധിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് രോഗിയെ കൊണ്ടു പോകുവാൻ ഡോക്ടർ നിർദ്ദേശിച്ചു.
ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ ആശുപത്രിയുടെ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഞായറാഴ്ച ഓടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മറ്റൊരു ആംബുലൻസിലാണ് രോഗിയെ എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
24 മണിക്കൂർ സർവീസ് ലഭ്യമാക്കേണ്ട ആംബുലൻസാണ് ഇത്തരത്തിൽ രോഗികൾക്ക് നൽകാത്തതെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്. മുൻപും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടിയെടുക്കേണ്ട പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.