മനുഷ്യന്റെ അത്യാർത്തി പ്രകൃതിയിൽ വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങൾ ചില്ലറയല്ല. ഈ വാക്കിന് അവസാനത്തെ ഉദാഹരണമെന്ന നിലയിൽ മാറുകയാണ് കരീബിയൻ കടലിൽ നിന്നും അമേരിക്കൻ ഫോട്ടോഗ്രാഫറായ കരോളിൻ പവർ പകർത്തിയ ദൃശ്യങ്ങൾ. ദക്ഷിണ അമേരിക്കൻ രാജ്യമായ ഹൊണ്ടുറാസിന്റെ കീഴിലുള്ള റൊവാട്ടൻ, കായോസ് കൊക്കിനോസ് എന്നീ ദ്വീപുകൾക്ക് സമീപം പല വലിപ്പത്തിലുള്ള വലിയ പ്ലാസ്റ്റിക് ശേഖരം ഇവിടെ കുന്നുകൂടിയിരിക്കുകയാണ്. ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികൾ, പാത്രങ്ങൾ,കുപ്പി, സ്പൂണ് എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഇവയുടെ ചിത്രങ്ങൾ കരോളിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരക്കേറിയ കപ്പൽ പാതയ്ക്കു സമീപമാണ് ഈ പ്ലാസ്റ്റിക് കൂന്പാരം കുന്നുകൂടി കിടക്കുന്നത്. കടലിൽ ഒഴുകി നടക്കുന്ന ഈ മാലിന്യം ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാലിന്യം നീക്കം ചെയ്യുക എന്നത് വളരെ പണ ചിലവുള്ള പ്രക്രീയ ആയതിനാലാണ് ഇത് ഏറ്റെടുക്കാൻ ആരും മുന്നിട്ടിറങ്ങാത്തത്.
പ്രദേശത്തു മാത്രമല്ല കരീബിയൻ ദ്വീപിനു ചുറ്റുമുള്ള പലസ്ഥലത്തും ഇത്തരത്തിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്നാ് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.