ദുബായ്: ഇന്ത്യന്‍ വനിത ക്രിക്കറ്റ് നായിക ഏകദിന വനിത ബാറ്റ്സ്വിമൺമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുനിന്നാണ് മിതാലി ഒന്നിലേക്കു കയറിയത്. ഓസ്ട്രേലിയയുടെ എലിസ് പെറി, ന്യൂസിലന്‍ഡിന്റെ എമി സാറ്റേര്ത്വെയ്റ്റ് എന്നിവരും ഓരോ സ്ഥാനം മെച്ചപ്പെടുത്തി രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തി.
മിതാലിക്ക് 753 പോയിന്റാണുള്ളത്. പെറിക്കും സാറ്റേര്ത്വെയ്റ്റും 725 ഉം 720 പോയിന്റ് വീതവും. ബൗളിംഗില്‍ ജുലാന് ഗോസ്വാമി 625 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ് 656 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.വനിതകളുടെ ഐസിസി ചാമ്പ്യന്‍ഷിപ്പ് സീരീസില്‍ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.