ഫേസ്‌ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി വീട്ടമ്മ; സംഭവത്തെക്കുറിച്ച്  റംസിന പറയുന്നത്

പ​​ഴ​​യ​​ങ്ങാ​​ടി(​​ക​​ണ്ണൂ​​ർ): ഫേ​​സ്ബു​​ക്ക് വ​​ഴി പ​​രി​​ച​​യ​​പ്പെ​​ട്ട ആ​​ൺ സു​​ഹൃ​​ത്തി​​നെ തേ​​ടി വീ​​ടു വി​​ട്ടി​​റ​​ങ്ങി​​യ കോ​​ഴി​​ക്കോ​​ടു​​കാ​​രി​​യാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ ക​​ണ്ണ​​പു​​രം സ്വ​​ദേ​​ശി​​നി ത​​ന്ത്ര​​പൂ​​ർ​​വം ര​​ക്ഷ​​പ്പെ​​ടു​​ത്തി. വി​​ദ്യാ​​ർ​​ഥി​​നി ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണു വീ​​ട് വി​​ട്ടി​​റ​​ങ്ങി​​യ​​ത്.

ബ​​സ് മാ​​ർ​​ഗം ക​​ണ്ണൂ​​രി​​ലെ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​നി റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്കു​​ള്ള വ​​ഴി അ​​ന്വേ​​ഷി​​ച്ചു. ബസ് ​​സ്റ്റാ​​ൻ​​ഡി​​ന​​ടു​​ത്തു​​വ​​ച്ചു ക​​ണ്ണ​​പു​​രം സ്വ​​ദേ​​ശി​​നി ബി. ​​റം​​സി​​ന​​യെ പ​​രി​​ച​​യ​​പ്പെ​​ട്ടാ​​ണ് വ​​ഴി ചോ​​ദി​​ച്ച​​ത്. എ​​ന്നാ​​ൽ, വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ സം​​ഭാ​​ഷ​​ണ​​ത്തി​​ൽ സം​​ശ​​യം തോ​​ന്നി​​യ റം​​സീ​​ന കൂ​​ടു​​ത​​ൽ കാ​​ര്യ​​ങ്ങ​​ൾ ചോ​​ദി​​ച്ചു.

എ​​ന്നാ​​ൽ, ഒ​​ന്നി​​നും കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി പ​​റ​​യാ​​തെ വി​​ദ്യാ​​ർ​​ഥി​​നി ഒ​​ഴി​​ഞ്ഞു മാ​​റി. എ​​ന്നാ​​ൽ, നി​​ർ​​ബ​​ന്ധി​​ച്ച​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ തു​​റ​​ന്നു പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. ത​​നി​​ക്കു ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കാ​​ണു പോ​​കേ​​ണ്ട​​ത്. ഫേ​​സ്ബു​​ക്ക് വ​​ഴി ഒ​​രാ​​ളെ പ​​രി​​ച​​യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​യാ​​ളെ കാ​​ണാ​​നാ​​ണു വീ​​ടു വി​​ട്ട് ഇ​​റ​​ങ്ങി​​യ​​ത്. പോ​​രു​​ന്ന കാ​​ര്യം ഫേ​​സ്ബു​​ക്ക് വ​​ഴി കാ​​മു​​ക​​നെ അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, അ​​പ്പോ​​ൾ അ​​യാ​​ൾ എ​​ന്നെ വേ​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ​​താ​​യും വി​​ദ്യാ​​ർ​​ഥി​​നി അ​​റി​​യി​​ച്ചു.

തി​​രി​​കെ വീ​​ട്ടി​​ലേ​​ക്കു പോ​​കാ​​ൻ റം​​സീ​​ന ഉ​​പ​​ദേ​​ശി​​ച്ച​​പ്പോ​​ൾ ഞാ​​ൻ ഇ​​നി അ​​ങ്ങോ​​ട്ട് ഇ​​ല്ലെ​​ന്നും ചേ​​ച്ചി​​യു​​ടെ വീ​​ട്ടി​​ൽ ഒ​​രു ദി​​വ​​സം ത​​ങ്ങാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും പെ​​ൺ​​കു​​ട്ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു.ക​​ണ്ണൂ​​രി​​ലെ ഒ​​രു ഫാ​​ൻ​​സി ക​​ട​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന റം​​സീ​​ന കൂ​​ടു​​ത​​ലൊ​​ന്നും ആ​​ലോ​​ചി​​ക്കാ​​തെ കൂ​​ടെ കൂ​​ട്ടി.

വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ക​​ണ്ണ​​പു​​ര​​ത്ത് എ​​ത്തി​​യ റം​​സീ​​ന ക​​ണ്ണ​​പു​​രം എ​​സ് ഐ ​​ധ​​ന​​ഞ്ജ​​യ​​ദാ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു. പി​​ന്നീ​​ട് ത​​ന്ത്ര​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ ഫോ​​ൺ ചോ​​ദി​​ച്ചു വാ​​ങ്ങി ബ​​ന്ധു​​ക്ക​​ളെ വി​​വ​​ര​​മ​​റി​​യി​​ച്ചു. വീ​​ട്ടു​​കാ​​ർ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​ത​​ന്നെ സ്റ്റേ​​ഷ​​നി​​ലെ​​ത്തി വി​​ദ്യാ​​ർ​​ഥി​​നി​​യെ കൂ​​ട്ടി​​കൊ​​ണ്ടു​​പോ​​യി. നാ​​ടു​​വി​​ട്ടെ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ പ​​ക്ക​​ൽ 200 രൂ​​പ​​യാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

കാ​​മു​​ക​​ൻ പ്ര​​വാ​​സി​​യാ​​ണെ​​ന്നാ​​ണു വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ സം​​സാ​​ര​​ത്തി​​ൽ​​നി​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​ൻ സാ​​ധി​​ച്ച​​തെ​​ന്നും പോ​​ലീ​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Related posts