ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ തിയറ്ററുകളിലെത്തിയതിനു തൊട്ടടുത്ത ദിവസം മോഹന്‍ലാല്‍ ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. ഇതു സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നത്. ഹൃദയ സംബന്ധമായ പരിശോധനയ്ക്കുള്ള ട്രെഡ്മിന്‍ ടെസ്റ്റിനായാണ് മോഹന്‍ലാല്‍ ഹോസ്പിറ്റലില്‍ എത്തിയതെന്നാണ് സൂചന. ഹൃദയത്തിന്റെ ആരോഗ്യ നിലയെ കൂടുതല്‍ സൂക്ഷ്മമായി മനസിലാക്കുന്നതിനുള്ള ഈ പരിശോധന താന്‍ നടത്താന്‍ ഉദ്യേശിക്കുന്ന രൂപമാറ്റത്തിന്റെ ഭാഗമായാണ്രേത താരം ഉടന്‍ നടത്തിയത്.
ഒടിയന്റെ അവസാന ഷെഡ്യൂളില്‍ 30കാരന്റെ ശരീര പ്രകൃതി കൈവരിക്കാന്‍ കഠിനമായ പരിശ്രമമാണ് മോഹന്‍ലാല്‍ നടത്തുന്നത്. 15 കിലോ കുറയ്ക്കുന്നതിനായി വിവിധ തരത്തിലുള്ള വ്യായാമ മുറകള്‍ പരിശീലിക്കുന്നുണ്ട്. 25 പേരടങ്ങുന്ന സംഘമാണ് 15 കിലോ ഭാരം കുറയ്ക്കാന്‍ താരത്തെ സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്നുള്ള ഡെര്മെറ്റോളജിസ്റ്റുകളും ലാലിന്റെ രൂപമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കും. ഇതിനെല്ലാം സജ്ജമാണോ തന്റെ ശരീരമെന്ന് അറിയുന്നതിനായിരുന്ന്രേത ചെക്കപ്പ്. എല്ലാറ്റിലും പോസിറ്റിവ് റിപ്പോര്‍ട്ടുകളാണ് കിട്ടിയിട്ടുള്ളതെന്നാണ് അറിയുന്നത്.