തിരുവനന്തപുരം: വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പു സമരം തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചുവരെയാണു സമരം.
ഹോട്ടലുകൾ അടക്കമുള്ള കടകൾ പ്രവർത്തിക്കില്ല. ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ പാടില്ലെന്നു നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരേയാണു സമരം. കേരളപ്പിറവി ദിനമായതിനാലാണു കടയടപ്പുസമരം 11 മണിക്കൂറായി നിജപ്പെടുത്തിയത്.
ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്ടി നികുതി സമ്പ്രദായം അടിയന്തരമായി പിൻവലിക്കുക, വാടക- കുടിയാൻ നിയമം പാസാക്കുക, റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.