വിലകേട്ടാൽ മതി കിക്കാകും..! വിദേശ മ​​​ദ്യ​​​ത്തി​​​ന് ഇ​​​ന്നു മുതൽ വി​​​ല കൂട്ടും; ജ​​​ന​​​പ്രി​​​യ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് 15 രൂ​​​പ മു​​​ത​​​ൽ 40 രൂ​​​പ​ വ​​​രെ​​​യാ​​​ണ് കൂടുന്നത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വിദേശ മ​​​ദ്യ​​​ത്തി​​​ന് ഇ​​​ന്നു വി​​​ല കൂട്ടും. ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധ​​​ന. ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വി​​​ദേ​​​ശ മ​​​ദ്യ​​​ത്തി​​​ന്‍റെ ഫു​​​ൾ ബോ​​​ട്ടി​​​ലി​​​ന് 30 രൂ​​​പ മു​​​ത​​​ൽ 80 രൂ​​​പ വ​​​രെ കൂട്ടും. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡും വി​​​ൽ​​​ക്കുന്ന എല്ലായിനം മ​​​ദ്യ​​​ത്തി​​​നും വി​​​ല കൂ​​​ടും. ബാ​​​റു​​​ക​​​ളിൽ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി തു​​​ക ഉ​​​യ​​​രും. ബി​​​യ​​​ർ, വൈ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​യും ഉ​​​യ​​​രും.

ജ​​​ന​​​പ്രി​​​യ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് 15 രൂ​​​പ മു​​​ത​​​ൽ 40 രൂ​​​പ​ വ​​​രെ​​​യാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും നി​​​കു​​​തി കൂ​​​ടി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ത് ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​കും. മു​​​ന്തി​​​യ ഇ​​​നം മ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി തു​​​ക ഉ​​​യ​​​രും. മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ നാ​​​ളെയാണു വി​​ല​​വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​ക.

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​ൻ മ​​​ദ്യ​​ക്ക​​​മ്പ​​നി​​​കൾക്കു കൂടുതൽ വില നല്കാൻ തീരുമാനി ച്ചതാണു വി​​ല​​വ​​​ർ​​​ധ​​​ന​​​വി​​നു കാ​​ര​​ണം. 15 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഡി​​​സ്റ്റ​​​ല​​​റി​​​ക​​​ളും മ​​​ദ്യ​​​വി​​​ത​​​ര​​​ണ​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഏ​​​ഴു ശ​​​ത​​​മാ​​​നം വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ർ​​​ന്ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ദ്യ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ പു​​​തി​​​യ നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഷോ​​​പ്പു​​​ക​​​ളി​​​ലു​​​ള്ള മ​​​ദ്യ​​​ക്കു​​​പ്പി​​​ക​​​ളി​​​ലെ വി​​​ല​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, ബി​​​ല്ലി​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​ല ഈ​​​ടാ​​​ക്കും. വി​​​ല​​​വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ഷോ​​​പ്പു​​​ക​​​ളി​​​ലെ സ്റ്റോ​​​ക്ക് തി​​​ട്ട​​​പ്പെ​​​ടു​​​ത്തി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തേ​​​യ്ക്ക് ന​​​ൽ​​​കി. പു​​​തി​​​യ വി​​​ല ഈ​​​ടാ​​​ക്കാ​​​ൻ ബി​​​ല്ലിം​​ഗ് മെ​​​ഷീ​​​നി​​​ൽ ഇ​​​ന്നു മാ​​​റ്റം വ​​​രു​​​ത്തും.

Related posts