അച്ഛന്റെയും ജ്യേഷ്ഠന്റെയും പാത പിന്തുടർന്നു മുന്നേറുകയാണ് ധ്യാൻ ശ്രീനിവാസനും. അഭിനയത്തിലൂടെ സിനിമയിൽ തുടക്കംകുറിച്ച ഇദ്ദേഹം ഇപ്പോൾ തിരക്കഥാ രചയിതാവ് എന്ന നിലയിലും സിനിമയിൽ സാന്നിധ്യമറിയിക്കുകയാണ്, ഗൂഢാലോചചന എന്ന ചിത്രത്തിലൂടെ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ, എങ്ങനെ പണമുണ്ടാക്കാം എന്നു വിചാരിച്ചുനടക്കുന്ന നാലു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് തോമസ് സെബാസ്റ്റ്യൻ സംവിധാനംചെയ്യുന്ന ഗൂഢാലോചന.ഇസാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസ് ഇബ്രാഹിം ചിത്രം നിർമിക്കുന്നു.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ന്നു. നിരഞ്ജനയാണു നായിക. അലൻസിയർ ദാസനെ അവതരിപ്പിക്കുന്നു. ജിഷ്ണു, ജോയ് മാത്യു എന്നിവരും പ്രധാന താരങ്ങളാണ്.അഖിൽ ജോർജ് ഛായാഗ്രഹണവും സന്ദീപ് എഡിറ്റിംഗും നിർവഹിക്കുന്നു. ആദംസ് ഫിലിംസാണ് വിതരണം.
വാഴൂർ ജോസ്