പടയൊരുക്കം എന്നാൽ എന്ത്? കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരത്തെ സംയോജിപ്പിച്ചു കൊണ്ടുള്ള യാത്രയെന്ന് ചെന്നിത്തല

 

കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള യാത്രയാണ് പ‌‌ടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ രോക്ഷം ശക്തമായ കാലമാണ്. ഇത് ഉയർത്തിപ്പിടിച്ചായിരിക്കും പടയൊരുക്കമെന്നും ചെന്നിത്തല പറഞ്ഞു.

“പ​​​ട​​​യൊ​​​രു​​​ക്കം” സം​​​സ്ഥാ​​​ന ​ജാ​​​ഥ​​​യ്ക്ക് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഉ​​​പ്പ​​​ള​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങി​​ൽ പ​​താ​​ക കൈ​​മാ​​റി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ.​ ആ​​​ന്‍റ​​​ണി യാ​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യുമെന്നും അദ്ദേഹം പറഞ്ഞു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി, എം.​​​എം.​ ഹ​​​സ​​​ൻ, പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, എൻ.​​​കെ.​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, സി.പി.ജോൺ, ജി.ദേവരാജൻ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Related posts