നികുതി വെട്ടിച്ചെന്ന ആരോപണങ്ങള്‍ക്കിടയില്‍ നടന് ഹഫദ് ഫാസിലിന്റെ കാറിന്റെ നമ്പര്‍പ്ലേറ്റുകള്‍ അപ്രത്യക്ഷം. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്കാന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന വിവാദത്തിലാണ് ഫഹദും പെട്ടത്. നടി അമലപോള്‍, സുരേഷ് ഗോപി എന്നിവരും നിരീക്ഷണത്തിലാണ്.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ്റോയ്സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍ പെടുന്നു. ഉടമകളാരും കേരളത്തില്‍ ഇല്ലെന്ന മറുപടിയാണ് ഫ്ളാറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. നിലവില്‍ കട്ടപ്പനയില്‍ സിനിമാ ഷൂട്ടിങ്ങിലാണ് ഫഹദ് ഫാസിലുള്ളത്.