ബ്രിസ്ബെയ്ന്‍: കോണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ പൂജാ ഘട്കറിനു സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഷഹ്സര്‍ റിസ്വിക്കു സ്വര്‍ണവും ഓംകാര്‍ സിംഗിനു വെള്ളിയും ജിത്തു റായിക്കു വെങ്കലവും ലഭിച്ചു. കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു സ്വര്‍ണം നേടിയിരുന്നു.
249.8 പോയിന്റുമായാണ് പൂജാ ഘട്കര്‍ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിയും ഇന്ത്യയുടെ തന്നെ അന്‍ജും മൗഡ്ഗിലിനാണ് (248.7 പോയിന്റ്). ആറു പേർ മത്സരിച്ച വനിതകളുടെ സ്കീറ്റ് ഫൈനലില്‍ രശ്മി റാത്തോഡിന് അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെ ടേണ്ടിവന്നു.