സി​​വി​​ൽ​​ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ കോ​​പ്പി​​യ​​ടി​  വിവാദത്തിൽപ്പെട്ട ഐ​​പി​​എ​​സു​​കാ​​ര​​ൻ സ​​ഫീ​​ർ ക​​രി​​മി​​ന്‍റെ കൊച്ചിയിലെ പരിശീലന കേന്ദ്രത്തിൽ  തമിഴ്നാട് പോലീസിന്‍റെ പരിശോധന

ക​​ള​​മ​​ശേ​​രി: ഐ​​എ​​എ​​സു​​കാ​​ര​​നാ​​വാ​​ൻ മോ​​ഹി​​ച്ചു സി​​വി​​ൽ​​സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ കോ​​പ്പി​​യ​​ടി​​ച്ച് വി​​വാ​​ദ​​ത്തി​​ൽ​​പെ​​ട്ട മ​​ല​​യാ​​ളി ഐ​​പി​​എ​​സു​​കാ​​ര​​ൻ സ​​ഫീ​​ർ ക​​രി​​മി​​ന്‍റെ ക​​ള​​മ​​ശേ​​രി​​യി​​ലെ പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം ഇ​​ന്ന​​ലെ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സ് തു​​റ​​ന്നു പ​​രി​​ശോ​​ധി​​ച്ചു. അ​​ക്കാ​​ഡ​​മി​​യു​​ടെ കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​റാ​​ണ് സ​​ഫീ​​ർ. തി​​രു​​നൽ​​വേ​​ലി എസ്പി​​യാ​​യ സ​​ഫീ​​ർ ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്ന പ​​രീ​​ക്ഷ​​യ്ക്കി​​ടെ ബ്ലൂ​​ടൂ​​ത്ത് വ​​ഴി ഭാ​​ര്യ​​യു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ഉ​​ത്ത​​ര​​മെ​​ഴു​​തി​​യ​​താ​​യാ​​ണു കേ​​സ്.

കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു സ​​മീ​​പം ബ​​ർ​​ഗ​​ർ പോ​​യി​​ന്‍റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന് ഏ​​റ്റ​​വും മു​​ക​​ളി​​ലെ നി​​ല​​യി​​ലെ ക​​രിം​​സ് ലാ ​​എ​​ക്സ​​ല​​ൻ​​സ് ഐ​​എ​​എ​​സ് അ​​ക്കാ​​ഡ​​മി​​യാ​​ണു പ​​രി​​ശോ​​ധി​​ച്ച​​ത്. പോ​​ലീ​​സ് രാ​​വി​​ലെ എ​​ത്തി​​യ​​പ്പോ​​ൾ സ്ഥാ​​പ​​നം തു​​റ​​ന്നി​​രു​​ന്നി​​ല്ല.

ജീ​​വ​​ന​​ക്കാ​​ര​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി തു​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ബാ​​ച്ചി​​ൽ 18 പേ​​ർ ചേ​​ർ​​ന്നി​​രു​​ന്നെ​​ങ്കി​​ലും ഏ​​ഴ് പേ​​ർ മാ​​ത്ര​​മാ​​ണു പ​​രി​​ശീ​​ല​​നം തു​​ട​​ർ​​ന്ന​​ത്. വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം അ​​വ​​രും വ​​രു​​ന്നി​​ല്ലെ​​ന്നാ​​ണു സൂ​​ച​​ന. ക​​ള​​മ​​ശേ​​രി സ്പെ​​ഷ​​ൽ സ്ക്വാ​​ഡും പ​​രി​​ശോ​​ധ​​ന​​യി​​ൽ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സി​​നെ സ​​ഹാ​​യി​​ച്ചു. മ​​ഫ്ത്തി​​യി​​ൽ വ​​ന്ന​​തി​​നാ​​ൽ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സി​​ന്‍റെ ര​​ഹ​​സ്യ​​സ​​ന്ദ​​ർ​​ശ​​നം ആ​​രും അ​​റി​​ഞ്ഞി​​ല്ല.

Related posts