എല്ലാം പോയ്..! ഏരിയാ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ വിഎസ്- പിണറായി പക്ഷം; വിഭാഗീയതയുടെ കൊടുംപിരിയിൽ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു

കി​ഴ​ക്ക​മ്പ​ലം: വി​ഭാ​ഗീ​യ​ത​യെ തു​ട​ര്‍​ന്നു സി​പി​എം പ​ട്ടി​മ​റ്റം ലോ​ക്ക​ൽ സ​മ്മേ​ള​നം പി​രി​ച്ചു​വി​ട്ടു. പ​ട്ടി​മ​റ്റം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലേ​യ്ക്കും കോ​ല​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ലും വി​എ​സ് പ​ക്ഷം ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സ​മ്മേ​ള​നം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ഇ​ട​യാ​യ​ത്.

വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യോ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലേ​യ്‌​ക്കോ എ​ടു​ക്കാ​തെ വി​എ​സ് പ​ക്ഷം പാ​ന​ല്‍ അ​വ​ത​രി​പ്പി​ച്ചു​വെ​ന്നാ​ണ് പി​ണ​റാ​യി പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. പി​ണ​റാ​യി പ​ക്ഷ​ത്തു നി​ന്നും പാ​ന​ലി​നെ​തി​രേ മ​ല്‍​സ​രി​ക്കാ​ന്‍ അ​ഞ്ച് പേ​ര്‍ ത​യാ​റാ​യി.തു​ട​ര്‍​ന്ന് വി​ഭാ​ഗീ​യ​ത​യാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ ജി​ല്ലാ നേ​തൃ​ത്വം റ​ദ്ദ് ചെ​യ്തു.

നേ​ര​ത്തെ കി​ഴ​ക്ക​മ്പ​ല​ത്ത് സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്മേ​ള​നം റ​ദ്ദ് ചെ​യ്തി​രു​ന്നു. ഐ​രാ​പു​ര​ത്ത് ഏ​രി​യാ സ​മ്മേ​ള​ന പ്ര​തി​നി​ധി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ടു​ത്ത വി​ഭാ​ഗീ​യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ലെ ഏ​രി​യാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും ജി​ല്ലാ ക​മ്മി​റ്റി റ​ദ്ദാ​ക്കി.

Related posts