​ഗ്രാ​ൻ​ഡ് മ​ദേ​ഴ്സ് ച​ല​ഞ്ച്..! പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന പാടത്തിൽ നൂറുമേനി വിളയിച്ച് മുത്തശ്ശിമാർ; നാട്ടിലെ താരങ്ങളായി ശാ​ന്തയും,  രു​ഗ്മി​ണിയും ച​ന്ദ്രി​കയും

വ​ര​ന്ത​ര​പ്പി​ള്ളി: പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന ന​ന്തി​പു​ലം കൊ​ള​ക്കാ​ട്ടി​ൽ പൈ​റ്റു​പാ​ടം ക​തി​ര​ണി​ഞ്ഞ​പ്പോ​ൾ മൂ​ന്നു വ​യോ​ധി​ക​ളോ​ട് തോ​റ്റു​പോ​യ​ത് മ​ഴ​യും ചൂ​ടും മാ​ത്ര​മ​ല്ല, നാ​ട്ടി​ലെ ച​ങ്ക് ബ്രോ​ക​ളു​ടെ കൃ​ഷി​യോ​ടു​ള്ള സ്വ​പ്നം​കൂ​ടി​യാ​ണ്.

ന​ന്തി​പു​ലം സ്വ​ദേ​ശി​ക​ളാ​യ ചേ​രാ​യ്ക്ക​ൽ ശാ​ന്ത (75), കൊ​ല്ലി​ക്ക​ര രു​ഗ്മി​ണി (66), എ​രി​യ​ക്കാ​ട​ൻ ച​ന്ദ്രി​ക (67) എ​ന്നി​വ​രാ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കൃ​ഷി​യി​റ​ക്കാ​തി​രു​ന്ന 60 സെ​ന്‍റ് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത​ത്. കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ൽ ഇ​വ​ർ നി​ല​മൊ​രു​ക്ക​ലും ഞാ​റു​ന​ട്ട​തും കൊ​യ്ത​തും പൈ​റ്റു​പാ​ട​ത്തെ കൃ​ഷി വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മൂ​വ​രു​ടേ​യും ത്രി​വേ​ണി ജെ.​എ​ൽ.​ജി. ഗ്രൂ​പ്പി​ന്‍റെ പ​ദ്ധ​തി​യാ​യാ​ണ് ന​ന്തി​പു​ലം കൊ​ള​ക്കാ​ട്ടി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ പൈ​റ്റു​പാ​ട​ത്ത് നെ​ൽ​കൃ​ഷി ന​ട​ത്തി​യ​ത്. വ​യോ​ധി​ക​മാ​രു​ടെ നെ​ൽ​കൃ​ഷി നേ​രി​ട്ട് കാ​ണാ​നെ​ത്തി​യ ന​ന്തി​പു​ലം ഗ​വ. യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പാ​ട​ത്തെ വി​ള​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.

മൂ​വ​ർ സം​ഘം പാ​ടി​യ കൊ​യ്തു​പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​പ്പ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​തി​രു​ക​ൾ കൊ​യ്ത​തും ക​റ്റ ചു​മ​ന്ന​തും.​അ​വ​ശ​ത​ക​ളെ​ല്ലാം മ​റ​ന്ന് രാ​വി​ലെ ആ​റ് മ​ണി​ക്ക് പാ​ട​ത്തെ​ത്തു​ന്ന ഇ​വ​ർ വൈ​കീ​ട്ടാ​ണ് വീ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.​ന​ല്ല അ​രി​യു​ടെ ഭ​ക്ഷ​ണം മ​ക്ക​ൾ​ക്ക് ന​ൽ​കാ​നും, പ​ണ്ടു​കാ​ല​ത്ത് ശീ​ലി​ച്ചു​വ​ന്ന കൃ​ഷി​യി​ൽ നി​ന്നും പി​ൻ​മാ​റാ​തി​രി​ക്കാ​നും​വേ​ണ്ടി​യാ​ണ് ഈ ​മൂ​വ​ർ സം​ഘം നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്.

കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യാ​ൽ പാ​ട​ത്ത് ക​പ്പ കൃ​ഷി​യും പ​ച്ച​ക്ക​റി​യും കൃ​ഷി ചെ​യ്യു​മെ​ന്ന്, നെ​ൽ​കൃ​ഷി നൂ​റ് മേ​നി വി​ള​വ് ത​ന്ന​തോ​ടെ വ​ർ​ഷം മു​ഴു​വ​നും സ​മ്മി​ശ്ര കൃ​ഷി ന​ട​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു .പൈ​റ്റു​പാ​ട​ത്ത് ന​ട​ന്ന കൊ​യ്തു​ത്സ​വം ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts