സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്പോൾ രാപ്പകലില്ലാതെ തന്നെ സംരക്ഷിക്കാൻ ഒപ്പമുള്ള പുതിയ ബോഡിഗാർഡിനെ പരിചയപ്പെടുത്തി തെന്നിന്ത്യൻ നടി തൃഷ. “ദ് ബോഡി ഗാർഡ് സ്പ്രേ’ എന്ന, കേരളത്തിൽ നിർമിക്കുന്ന കുരുമുളക് സ്പ്രേയുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഷൂട്ടിനു പോകുന്പോഴും യാത്രക്കിടയിലും ബോഡിഗാർഡ് സ്പ്രേ മികച്ചയൊരു അംഗരക്ഷകനാണെന്ന് തൃഷ പറയുന്നു. വൈറലായ ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ശരിക്കും ബോഡിഗാർഡുകളെ കൂടെക്കൂട്ടുന്നതിലും സുരക്ഷിതമാണ് ബോഡിഗാർഡ് സ്പ്രേ കൊണ്ടുനടക്കുന്നതെന്നാണ് ചിലർ കമന്റ് ചെയ്തത്.