ഗോള്‍ഡ്കോസ്റ്റ്: ഇന്ത്യന്‍ ഷൂട്ടര്‍ ഗഗന് നരംഗിനു കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തിലാണ് നരംഗ് വെള്ളി നേടിയത്. വനിതകളുടെ 50 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അന്നു രാജ് സിംഗ് വെങ്കലം സ്വന്തമാക്കി. 28 പോയിന്റാണ് അന്നു രാജ് സിംഗ് നേടിയത്.
ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് നരംഗ് യോഗ്യത മത്സരത്തില്‍ 617.6 പോയിന്റുമായി നാലാം സ്ഥാനം നേടിയാണ് ഫൈനലിലെത്തിയത്. ഫൈനലില്‍ 1.4 പോയിന്റ് വ്യത്യാസത്തിലാണ് നരംഗിനു സ്വര്‍ണം നഷ്ടമായത്. 246.3 പോയിന്റാണ് ലണ്ടന്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സ്കോര്‍ ചെയ്തത്.
2016 റിയോ ഒളിന്പിക്സിനു ശേഷം നരംഗ് ആദ്യമായാണ് ഈയിനത്തിൽ മത്സരിക്കുന്നത്. പുരുഷവിഭാഗത്തിൽ ഇന്ത്യ 10 മീറ്റർ എയർ പിസ്റ്റളിലും വനിതാ വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിളിലും ഇന്ത്യ സ്വർണം നേടിയിരുന്നു.