ലോകത്തെ ഏറ്റവും സുന്ദരിമാരായ വനിതകളിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ആളാണ് ഐശ്വര്യ റായ്. ഐശ്വര്യയെപ്പറ്റി പറയുന്പോൾ ഭർത്താവ് അഭിഷേക് ബച്ചന് നൂറ് നാവാണ്. മകൾ ആരാധ്യയുടെ ഓരോ കാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ച് കൂടെനിൽക്കുന്ന ഒരു സൂപ്പർ അമ്മയാണ് ഐശ്വര്യയെന്ന് അഭിഷേക് പറഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും എത്ര ദൂരെയാണെങ്കിലും ആരാധ്യയുടെ എല്ലാ കാര്യങ്ങൾക്കും ഐശ്വര്യ ഓടിയെത്തും. തന്റെ സൗന്ദര്യത്തിന് ഐശ്വര്യ തീരെ പ്രാധാന്യം കൊടുക്കാറില്ല.
ആരാധ്യ പിറന്നശേഷം വണ്ണം കുറയ്ക്കാനായി ഐശ്വര്യ ജിമ്മിൽ പോകുന്നെന്നും കഠിനമായി വ്യായാമം ചെയ്യുന്നെന്നുമൊക്കെ പറഞ്ഞ് വാർത്തകൾ വന്നിരുന്നു. അത് എന്നെ ഏറെ അസ്വസ്ഥനാക്കി. ഒരിക്കലും ജിമ്മിൽ പോകാത്തയാളാണ് ഐശ്വര്യ. ധൂം 2-വിന്റെ ചിത്രീകരണവേളയിൽ താനും ഹൃതിക് റോഷനും വലിച്ചിഴച്ചാണ് ഐശ്വര്യയെ ജിമ്മിൽ കൊണ്ടുപോയത്. പക്ഷെ ഇത്തരത്തിലുള്ള വാർത്തകളൊന്നും ഐശ്വര്യ കാര്യമാക്കാറില്ല. അതുമാത്രമല്ല ഒരു കാര്യത്തേക്കുറിച്ചും ഐശ്വര്യക്ക് യാതൊരുവിധ പരാതിയും ഉണ്ടാവാറില്ലെന്നും അഭിഷേക് പറഞ്ഞു.