ന്യൂയോർക്ക് നഗരത്തിൽ ഇന്നലെ രാവിലെ നടന്ന ആക്രമണം തന്റെ താമസസ്ഥലത്തിന് തൊട്ടടുത്തെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കാൽനടയാത്രക്കാർക്ക് നേരേ ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. പ്രിയങ്ക തന്നെയാണ് ട്വിറ്ററിലൂടെ ഇത് വെളിപ്പെടുത്തിയത്.
ന്യൂയോർക്കിലെ പ്രിയങ്കയുടെ താമസസ്ഥസ്ഥലത്ത് നിന്നു വെറും അഞ്ച് ബ്ലോക്കുകൾക്ക് ഇപ്പുറമാണ് സംഭവം നടന്നത്. ദുരന്തത്തിൽ പ്രിയങ്ക അനുശോചിച്ചു. ആക്രമണം നടക്കുന്നതിന് മുന്പ് ടിവി ഷോ ക്വാണ്ടിക്കോയുടെ ചിത്രീകരണ സ്ഥലത്തായിരുന്നു പ്രിയങ്ക ചോപ്ര.
പ്രാദേശിക സമയം 3.15 നാണ് ന്യൂയോർക്കിലെ മാൻഹാട്ടനിലെ പുതിയ വേൾഡ് ട്രേഡ് സെൻററിന് സമീപം കാൽ നടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നേരേ അക്രമി വാഹനം ഓടിച്ച് കയറ്റിയത്. ആക്രമണത്തിൽ 15 പേർക്ക് ഗുരുതര പരിക്കും ഏറ്റിരുന്നു. ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള 29 കാരനായ സേയ്ഫുളോ സായ്പോവ് ആണ് അക്രമി.