കുടുംബജീവിതം നയിക്കാനുള്ള സഹനശേഷി തനിക്കില്ലെന്ന് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം വിവാഹകാര്യത്തെക്കുറിച്ച് മനസു തുറന്നത്.ഇപ്പോൾ ഞാൻ ജീവിക്കുന്ന സാഹചര്യത്തിൽ വിവാഹത്തിനു സാധ്യതയില്ല.
മറ്റൊരു വ്യക്തിയെ വിശ്വസിച്ച് കുടുംബം വിട്ടുപോകാനും ഒരു വ്യക്തിയെ മാത്രം പൂർണമായി സ്വീകരിച്ച് അയാളെ അനുസരിച്ച് ജീവിക്കാനുമുള്ള സഹനശക്തി തനിക്കില്ല. ഒരു നടിയെന്ന നിലയിൽ തന്റെ ജീവിതം തുടങ്ങിയിട്ടേയുള്ളൂ. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമാ ജീവിതത്തിന് വിവാഹത്തിലൂടെ സഡൻബ്രേക്കിടാൻ താൻ ഒരുക്കമല്ല-ശ്രദ്ധ പറയുന്നു. വിവാഹിതരാകാതെ ഇഷ്ടപ്പെട്ട പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ശ്രദ്ധ പറഞ്ഞു.