കണ്ണൂർ: ലാവലിൻ കേസിൽ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഎമ്മും ബിജെപിയും ചേർന്നു ശ്രമിച്ചാലും ലാവലിൻ കേസ് തേച്ചുമായ്ചുകളയാൻ കഴിയില്ല. ലാവലിൻ കേസിൽ ഹൈക്കോടതി സിബിഐക്കെതിരെ രൂക്ഷവിമർനമാണുയർത്തിയത്- ചെന്നിത്തല പറഞ്ഞു. ബിജെപി വിരുദ്ധ കോണ്ഗ്രസ് മുന്നണിയിൽനിന്നു മാറിനിൽക്കണമെന്ന സിപിഎം കേരള ഘടകത്തിന്റെ നിർബന്ധം അപ്പീൽ നൽകേണ്ടെന്ന സിബിഐ തീരുമാനത്തിന്റെ പ്രത്യുപകാരമാണെന്നും അദ്ദേഹം പറഞ്ഞു.
സിബിഐയെ നരേന്ദ്ര മോദി രാഷ്ട്രീയ ആവശ്യത്തിനു ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.