ഡബ്ലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള നഴ്സുമാർക്കായി അയർലൻഡ് പുതിയ വിസ അപേക്ഷാ സംവിധാനവും വർക്ക് പെർമിറ്റ് സന്പ്രദായവും ഏർപ്പെടുത്തി. രാജ്യത്ത് ജോലി ചെയ്യാൻ കരാർ ലഭിച്ച വിദേശ നഴ്സുമാർക്കാണ് ഇതു ബാധകമാകുക.
ഐറിഷ് ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റിന് അപേക്ഷിക്കാൻ തൊഴിലാളിക്കും തൊഴിലുടമയ്ക്കും അനുവാദം നൽകും. പ്രതിവർഷം മുപ്പതിനായിരും പൗണ്ട് എങ്കിലും ശന്പളം നിർബന്ധം.
എ ടിപ്പിക്കൽ വർക്ക് സ്കീം വഴിയാണ് വിദേശ നഴ്സുമാർ വിസ അപേക്ഷ നൽകേണ്ടത്. ഐറിഷ് വിസയ്ക്ക് വിദേശികൾക്കിടയിൽ പ്രിയമേറി വരുന്ന സാഹചര്യത്തിലാണ് പരിഷ്കരണങ്ങൾ.
ആറ്റിറ്റ്യൂഡ് ടെസ്റ്റ് അല്ലെങ്കിൽ ക്ലിനിയ്ക്കൽ അസസ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയിരിയ്ക്കണം. അയർലണ്ടിലെ നഴ്സിംഗ് (പ്രഫഷണൽ) ബോർഡിൽ രജിസ്റ്റർ ചെയ്ത പിൻനന്പർ ഉണ്ടായിരിയ്ക്കണം. ജോലി സംബന്ധമായ വിസാ കിട്ടിരിയ്ക്കണം. ഐഎൻഐഎസ് (Irish Naturalisation and Immigration Service) രജിസ്ട്രേഷൻ ഉണ്ടായിരിയ്ക്കണം. ഈ കാര്യങ്ങൾ നടത്തിയിട്ടുള്ളവർക്ക് എ ടിപ്പിക്കൽ വർക്ക് സ്കീം വഴിയായി അയർലണ്ടിൽ ജോലിയ്ക്കായി കുടിയേറാം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ