താനെ: മഹാരാഷ്ട്രയിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനിൽനിന്ന് ഏഴു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഡിറ്റക്ടീവായ സതീഷ് മാഗ്ലെയും ഭാര്യയുമാണു പിടിയിലായത്. സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ രാധേശ്യാം മോപൽവാറിൽനിന്നാണ് സതീഷ് പണം തട്ടാൻ ശ്രമിച്ചത്.
രാധേശ്യാമിനെ സംബന്ധിച്ച അഴിമതി ആരോപണങ്ങൾ, ഫോണ്‍വിളികളുടെ രേഖകൾ തുടങ്ങിയവ പുറത്തുവിടാതിരിക്കാൻ പണം നൽകണമെന്നാണ് സതീഷ് ആവശ്യപ്പെട്ടത്. അഴിമതി ആരോപണങ്ങളെ തുടർന്ന് ഓഗസ്റ്റിൽ രാധേശ്യാമിനെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എംഡി സ്ഥാനത്തുനിന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീക്കിയിരുന്നു.
സതീഷ് പുറത്തുവിട്ട ചില ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു മാറ്റം.
ഇതിനുശേഷമാണ് സതീഷ് വീണ്ടും രാധേശ്യാമിനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് രാധേശ്യാം പോലീസിൽ പരാതി നൽകുകയായിരുന്നു.