ജയിലില്‍ സ്ഥലമില്ല, അതുകൊണ്ട് അവര്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നു! ഹിന്ദു മഹാസഭ നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി നടന്‍ കമല്‍ഹാസന്‍

ചെന്നൈ: ഹിന്ദു മഹാസഭ നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ചിലര്‍ ദേശവിരുദ്ധരാക്കി ജയിലിലടക്കും. ഇപ്പോള്‍ ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ട് ഇവര്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഇത്തരക്കാര്‍ക്ക് വിമര്‍ശനങ്ങളെ നേരിടുന്നതില്‍ ഭയമാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

രാ​​​ജ്യ​​​ത്തു ഹി​​​ന്ദു തീ​​​വ്ര​​​വാ​​​ദ​​​മു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ന​​​ട​​​ൻ ക​​​മ​​​ൽ ഹാ​​​സ​​​നെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ല​​​ണ​​​മെ​​​ന്ന് അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭാ നേ​​​താ​​​വ് പ​​​ണ്ഡി​​​റ്റ് അ​​​ശോ​​​ക് ശ​​​ർ​​​മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക​​​മ​​​ലി​​​നെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും പോ​​​ലു​​​ള്ള​​​വ​​​രെ തൂ​​​ക്കി​​​ലേ​​​റ്റു​​​ക​​​യോ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യോ ആണു വേ​​​ണ്ട​​​ത്. എ​​​ങ്കി​​​ൽ​ മാ​​​ത്ര​​​മേ ഇ​​​ത്ത​​​ര​​​ക്കാ​​​ർ പാ​​​ഠം പ​​​ഠി​​​ക്കൂ. ഹൈ​​​ന്ദ​​​വ വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നും ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.

ക​​​മ​​​ലി​​​ന്‍റെ സി​​​നി​​​മ​​​ക​​​ളൊ​​​ന്നും ഇ​​​നി മേ​​​ലി​​​ൽ ത​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​പെ​​​ട്ട​​​വ​​​ർ കാ​​​ണി​​​ല്ല. അ​​​തു​​​പോ​​​ലെ എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും ക​​​മ​​​ലി​​​നെ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്- അ​​​ശോ​​​ക് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. നേരത്തേ, ത​​​മി​​​ഴ് വാ​​​ർ​​​ത്താ വാ​​​രി​​​ക​​​യാ​​​യ ആ​​​ന​​​ന്ദ​​​വി​​​ക​​​ട​​​ൻ മാ​​​സി​​​ക​​​യി​​​ലെ പം​​​ക്തി​​​യി​​​ലാ​​​ണ് ഹൈ​​​ന്ദ​​​വ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തു ഹൈ​​​ന്ദ​​​വ തീ​​​വ്ര​​​വാ​​​ദം ഇ​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ജാ​​​തി​​​യു​​​ടെ പേ​​​രി​​​ൽ യു​​​വാ​​​ക്ക​​​ളി​​​ൽ വി​​​ദ്വേ​​​ഷം കു​​​ത്തി​​​വ​​​യ്ക്കാ​​​നാ​​​ണു ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. മു​​​ൻ കാ​​​ല​​​ങ്ങ​​​ളി​​​ൽ യു​​​ക്തി​​​കൊ​​​ണ്ടു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​വ​​​ർ ഇ​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ കൊ​​​ണ്ടാ​​​ണു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ പ​​റ​​ഞ്ഞി​​രു​​ന്നു.

Related posts