നൂറുവര്‍ഷത്തിനിടെ ലോകത്ത് നടക്കാനിരിക്കുന്നത് അപ്രതീക്ഷിത ദുരന്തങ്ങള്‍! ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലോകത്തെ നിയന്ത്രിക്കും; പുതിയ മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിംഗ്

ലോകത്തിന്റെ ഇപ്പോഴത്തേയും വരാനിരിക്കുന്നതുമായ അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ടിരിക്കുന്ന വ്യക്തിയാണ് ശാസ്ത്രഞ്ജനായ സ്റ്റീഫന്‍ ഹോക്കിംഗ്. വരുന്ന നൂറു വര്‍ഷക്കാലത്തിനിടെ ഭൂമിയില്‍ നടക്കാനിരിക്കുന്നത് അപ്രതീക്ഷിതമായ ദുരന്തങ്ങളാണെന്നാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇപ്പോള്‍ പറയുന്നത്. വരാനിരിക്കുന്നത് ഭീകരലോകമായിരിക്കും. മനുഷ്യനെ പൂര്‍ണമായും ഇല്ലാതാക്കും. മനുഷ്യന്റെ സ്ഥാനത്ത് യന്ത്രങ്ങളും കൃത്രിമബുദ്ധികളുമായിരിക്കും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഈ ലോകം നിയന്ത്രിക്കുകയെന്നും ഹോക്കിംഗ് പ്രവചിക്കുന്നു. വയേഡ് മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വരാനിരിക്കുന്ന ലോകത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം കുതിക്കുകയാണ്. വൈകാതെ തന്നെ ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കീഴടങ്ങും. പിന്നെ സംഭവിക്കുന്നതൊന്നും പ്രവചിക്കാനാവില്ല. എന്നാല്‍ ഇതെല്ലാം എന്ന് സംഭവിക്കുമെന്ന് ഹോക്കിംഗും പ്രവചിക്കിന്നില്ല. കംപ്യൂട്ടര്‍ വൈറസുകള്‍ നിര്‍മിക്കുന്ന മനുഷ്യര്‍ തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ വിവിധ ഭാവങ്ങളും ടെക്‌നോളജിയും ഡിസൈന്‍ ചെയ്യും. ‘കൃത്രിമബുദ്ധി’ ഏറ്റെടുക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. മനുഷ്യന് ഭൂമി ഉപേക്ഷിക്കാന്‍ സമയമായെന്നും ബഹിരാകാശ യാത്രയെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ട സമയമായെന്നും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൃത്രിമബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) വരവോടെ മനുഷ്യന്‍ അവന്റെ തന്നെ കുഴി തോണ്ടും. കൃത്രിമബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ചിന്തിക്കാന്‍ തുടങ്ങുന്നതോടെ വൈകാതെ അവ മനുഷ്യവംശത്തെ കീഴടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ഗവേഷണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മനുഷ്യന്‍ ഒരുകാര്യം ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും എന്നാണദ്ദേഹം പറയുന്നത്. കൃത്രിമ ബുദ്ധി പോലുള്ള കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്റെ നല്ലതിനുവേണ്ടി മാത്രമായിരിക്കണം. അല്ലെങ്കില്‍ അവ മനുഷ്യന്റെ നിത്യനാശത്തിന് മാത്രമേ ഉതകുകയുള്ളു. സൗദിയില്‍ സംസാരിക്കാനും പ്രതികരിക്കാനും കഴിയുന്ന റോബോട്ടിന് പൗരത്വം നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയം.

 

Related posts