വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഹന വ്യൂഹത്തിന് നേരെ അശ്ലീല ആഗ്യം കാണിച്ച യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജൂല ബ്രിസ്ക്മാൻ(50) എന്ന യുവതിക്ക് എതിരെ അകിമാ എൽഎൽസി എന്ന കമ്പനിയാണ് നടപടി എടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒക്ടബർ 28ന് വിർജീനിയയിൽ ട്രംപിന്റെ ഗോൾഫ് റിസോർട്ടിന് സമീപമാണ് സംഭവം. ട്രംപിന്റെ വാഹന വ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളിൽ പോയ യുവതി നടുവിരൽ ഉയർത്തി കാട്ടുകയായിരുന്നു. ഇതിനുശേഷം ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും യുവതി പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട എച്ച്ആർ മാനേജർ വിളിച്ച് നടപടി എടുക്കുകയുമായിരുന്നു. ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്നും പറഞ്ഞ് യുവതി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പുരുഷ സഹപ്രവർത്തകർക്കെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നപ്പോൾ അവരെ ജോലിയിൽ തുടരാൻ അനുവദിച്ചുവെന്നും നടപടി എടുത്തില്ലെന്നും യുവതി ആരോപിച്ചു. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ താൻ ക്ഷൂഭിതയാണ്. അതിനെതിരെ പ്രതികരിക്കാനുള്ള അവസരമായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു. എന്നാൽ കമ്പനി ഇതേക്കുറിച്ച് പ്രകരിച്ചിട്ടില്ല.