ന്യൂഡൽഹി: ആധാറുമായി പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിപ്പിക്കണമെന്ന നിർദേശത്തെത്തുടർന്ന് ഇതുവരെ 13.28 കോടി പാനുകൾ ആധാറുമായി ബന്ധിപ്പിച്ചെന്ന് റിപ്പോർട്ട്. ആകെ ഇഷ്യു ചെയ്ത പാനുകളിൽ 39.5 ശതമാനം വരുമിത്. രാജ്യത്ത് ഇതുവരെ 33 കോടി പാൻ കാർഡുകൾ അനുവദിച്ചിട്ടുണ്ട്.
നികുതി അടയ്ക്കുന്നതിന് ആധാർ-പാൻ ബന്ധനം കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. കൂടാതെ പുതിയ പാൻ എടുക്കുന്നവർക്കും ആധാറുമായുള്ള ബന്ധനം നിർബന്ധമാക്കിയിരുന്നു.