മകൾ മോണിക്കയുടെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ലാൽ. പഞ്ചാബി വേഷത്തിലാണ് ലാൽ ചടങ്ങിനെത്തിയത്. അതിഥികൾക്കായി പഞ്ചാബി സ്റ്റൈലിൽ കിടിലൻ നൃത്തമാണ് ലാൽ ചെയ്തത്. മകനും മകളും അദ്ദേഹത്തിനൊപ്പം ചേർന്നപ്പോൾ അതിഥികളും ആവേശത്തിലായി. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ലാലിന്റെ നൃത്തവീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു മോണിക്കയുടെ വിവാഹനിശ്ചയം നടന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേർ പങ്കെടുക്കുകയും ചെയ്തു.