പതിനാലാം വയസില്‍ ഫോട്ടോഗ്രാഫര്‍ക്കു മുമ്പില്‍ തുണിയുരിയേണ്ടി വന്നു; സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പ്രചോദനമായത് ആ സംഭവമെന്ന് സൂപ്പര്‍ മോഡല്‍ സാറാസിഫ്

ന്യൂയോര്‍ക്ക്: മോഡലിംഗ് രംഗത്തേക്ക് കാല്‍ വച്ച ആദ്യ ദിവസം തന്നെ തനിക്ക് പൂര്‍ണ്ണ നഗ്നയായി ഫോട്ടോഷൂട്ടിനു വിധേയയാകേണ്ടി വന്നെന്ന് സൂപ്പര്‍ മോഡല്‍ സാറാസിഫ്. മോഡലുകളുടെ അവകാശത്തിനു വേണ്ടി പോരാടാന്‍ തനിക്ക് പ്രചോദനമായത് ഈ സംഭവമായിരുന്നെന്നും സാറ പറയുന്നു. പതിനാലാം വയസ്സില്‍ സംഭവിച്ച ആദ്യ ദുരനുഭവത്തിന് ശേഷമാണ് അവള്‍ ലൈംഗിക ചൂഷകര്‍ക്കെതിരേ പോരാട്ടം തുടങ്ങിയതെന്നും. തുടക്കകാലം മുതല്‍ തനിക്ക് ഇത്തരം അനേകം തവണ ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

പതിനാലാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ മോഡലിംഗിന് എത്തിയപ്പോഴത്തെ ആദ്യ അനുഭവം ഞെട്ടിക്കുന്നതായിരുന്നെന്നാണ് സാറാ സിഫ് പങ്കുവെച്ചത്. പല തവണ ലൈംഗിക പീഡനങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും ഇന്‍ഡസ്ട്രിയില്‍ നിന്നും ഇരയായിട്ടുണ്ട്്. കരിയറിന്റെ തുടക്കത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ചെന്നപ്പോള്‍ തന്നെ ഷര്‍ട്ട് ഇല്ലാതെ കാണണമെന്നാണ് അയാള്‍ ആദ്യം ആവശ്യപ്പെട്ടത്. പെട്ടെന്ന് വരാന്‍ പറഞ്ഞതിനാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം പോകാനായില്ല. ആദ്യം ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട അയാള്‍ പിന്നീട് പാന്റ്സും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. അടിവസ്ത്രങ്ങള്‍ മാത്രമണിഞ്ഞ് നില്‍ക്കേണ്ടി വന്നു. മാറിടം പോലും അന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരുന്നില്ല. തുടര്‍ന്ന് അയാള്‍ പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ കാണണമെന്നായിരുന്നു. ജോലി കിട്ടാന്‍ അയാള്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ അതു ചെയ്യേണ്ടി വന്നെന്നും സാറ പറയുന്നു.

പതിനഞ്ചാം വയസ്സില്‍ ഒരു ഫോട്ടോഷുട്ടിന് പോയപ്പോള്‍ അവിടെ കണ്ടത് മയക്കുമരുന്നിന്റെ വിളയാട്ടമായിരുന്നു. ഒരു അശ്ളീല ചിത്രത്തിന് മുന്നില്‍ പോസ് ചെയ്യേണ്ടി വന്നു. 18 തികഞ്ഞപ്പോള്‍ 2010 ല്‍ ഒരു ഡോക്യൂമെന്ററിയില്‍ ജോലി ചെയ്യേണ്ടി വിന്നു. അവിടെ ഒരു പുരുഷ മോഡലിനോട് പ്രമുഖ ഫോട്ടോഗ്രാഫര്‍ വസ്ത്രം ഉരിയാന്‍ ആവശ്യപ്പെട്ടു. അയാള്‍ അങ്ങിനെ ചെയ്തപ്പോള്‍ അയാളുടെ ലൈംഗികാവയവത്തില്‍ തൊടാനായിരുന്നു അടുത്ത ആവശ്യം. ടെറി റിച്ചാര്‍ഡ്സണ്‍ എന്ന ഫോട്ടോഗ്രാഫറായിരുന്നു അത്. പിന്നീട് ഇയാളെ വന്‍കിട പബ്ളിക്കേഷനുകള്‍ നിരോധിക്കുകയും ചെയ്തു.


ഈ ഫോട്ടോഗ്രാഫര്‍ യുവ മോഡലുകളോടുള്ള സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പിന്നീട് നീണ്ടുനിന്ന ഒരു പീഡന ആരോപണത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 2012 ല്‍ സിഫ് ഇത്തരം അനീതികളെ ചെറുക്കുന്ന മോഡലുകളുടെ കൂട്ടായ്മ രൂപീകരിച്ചത്. ഈ സംഘം മോഡലിംഗ് രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങളും നഷ്‌ക്കര്‍ഷതകളും കൊണ്ടുവന്നു. മോഡലുകളെ ജോലിക്കിടയിലെ ഏതു തരത്തിലുമുള്ള പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കണം എന്നാവശ്യപ്പെടുന്ന ബില്ല് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിഫ്.

 

Related posts