ബോളിവുഡിലെ ഏറെ ചർച്ചയായ പ്രണയമായിരുന്നു എഴുത്തുകാരായിരുന്ന അമൃത പ്രീതത്തിന്റെയും സാഹീർ ലുധിയാൻവിയുടെയും. ഇവരുടെ പ്രണയകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ അമൃത പ്രീതമായി വേഷമിടുക ദീപിക പദുക്കോണ്‍ ആണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ ഐശ്വര്യാ റായ് പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവിൽ ദീപികയിലെത്തുകയായിരുന്നു. സാഹീർ ലുധിയാൻവിയായി വേഷമിടുക അഭിഷേക് ബച്ചനാണ്.