വിജയം കുടനിവര്‍ത്തി; ഇന്ത്യക്കു ട്വന്‍റി 20 പരമ്പര

തി​രു​വ​ന​ന്ത​പു​രം: മ​ഴ​യു​ടെ ദ്രു​ത​താ​ള​ത്തി​ല്‍ നെ​ഞ്ചി​ടി​പ്പേ​റി​യ തി​രു​വ​ന​ന്ത​പു​രം, ടീം ​ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ കു​ട​ചൂ​ടി. കാ​ര്യ​വ​ട്ടം സ്‌​പോ​ര്‍ട്‌​സ് ഹ​ബ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ആ​ദ്യ​മാ​യി വി​രു​ന്നി​നെ​ത്തി​യ അ​ന്താ​രാ​ഷ്്ട്ര ക്രി​ക്ക​റ്റ് മ​ത്സ​രം മ​ഴ​യി​ല്‍ കു​തി​ര്‍ന്നെ​ങ്കി​ലും വി​ജ​യ​ത്തേ​രി​ലേ​റി ടീം ​ഇ​ന്ത്യ.

ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ആ​റു റ​ണ്‍സ് ജ​യം. എ​ട്ടോ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 67 റ​ണ്‍സെ​ടു​ത്തു. അ​നാ​യാ​സ വി​ജ​യം സ്വ​പ്‌​നം ക​ണ്ട് മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍ഡി​ന് എ​ട്ടോ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 61 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രു​ടെ​യും ഫീ​ല്‍ഡ​ര്‍മാ​രു​ടെ​യും ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1ന് ​ഇ​ന്ത്യ നേ​ടി. മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസും ജസ്പ്രീത് ബുംറ

മ​ഴ​മാ​റി, ടോ​സ് കി​വീ​സി​ന്

ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍ഡ് പി​ച്ചി​ലെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​ന്‍ ആ​ദ്യം ഫീ​ല്‍ഡ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. പ​തി​വി​നു വി​പ​രീ​ത​മാ​യി ദേ​ശീ​യ ഗാ​ന​മി​ല്ലാ​തെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ട്രെ​ന്‍റ് ബോള്‍ട്ട് എ​റി​ഞ്ഞ ആ​ദ്യ​പ​ന്തി​ല്‍ത്ത​ന്നെ കാ​ര്യ​വ​ട്ട​ത്തെ ആ​ദ്യ റ​ണ്‍ രോ​ഹി​ത് ശ​ര്‍മ​യി​ലൂ​ടെ പി​റ​ന്നു. ആ​ദ്യ ബൗ​ണ്ട​റി അ​തേ​ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍റെ ബാ​റ്റി​ല്‍നി​ന്ന് പി​റ​ന്ന​പ്പോ​ള്‍ അ​ത് ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, ടിം ​സൗ​ത്തി പ​ന്തെ​റി​യാ​നെ​ത്തി​യ​തോ​ടെ ക​ഥ മാ​റി. മൂന്നാം ​ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ഔ​ട്ട്. സൗ​ത്തി​യു​ടെ ഓ​ഫ് ക​ട്ട​റി​ല്‍ സാ​ന്‍റ്‌​ന​ര്‍ പി​ടി​ച്ചാ​ണ് ആ​റു റ​ണ്‍സെ​ടു​ത്ത ധ​വാ​ന്‍ പു​റ​ത്താ​യ​ത്. തൊ​ട്ട​ടു​ത്ത പ​ന്തി​ല്‍ രോ​ഹി​ത് ശ​ര്‍മ​യും പു​റ​ത്ത്. അ​തേ പോ​ലെ​യു​ള്ള ഓ​ഫ് ക​ട്ട​റി​ല്‍ അ​തേ സാ​ന്‍റ്‌​ന​ര്‍ പി​ടി​ച്ച് എ​ട്ടു റ​ണ്‍സു​മാ​യി രോ​ഹി​ത് പു​റ​ത്തേ​ക്ക്. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്്‌​ലി​യു​ടെ ഊ​ഴ​മാ​യി​രു​ന്നു പി​ന്നീ​ട്. മൂ​ന്നാം ഓ​വ​റി​ല്‍ സൗ​ത്തി​യു​ടെ അ​വ​സാ​ന പ​ന്തി​ല്‍ ഒ​രു റ​ണ്‍ എ​ടു​ത്ത് സ്‌​ട്രൈ​ക്ക് കാ​ത്ത കോ​ഹ്്‌​ലി തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

സ്‌​പോ​ര്‍ട്‌​സ് ഹ​ബി​ലെ ആ​ദ്യ സി​ക്‌​സ​ര്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്്‌​ലി​യു​ടെ ബാ​റ്റി​ല്‍നി​ന്നാ​ണ് പി​റ​ന്ന​ത്. ഇ​ഷ് സോ​ധി​യെ​റി​ഞ്ഞ നാ​ലാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ലാ​യി​രു​ന്നു വി​രാ​ടി​ന്‍റെ ലോം​ഗ് ഓ​ണി​ലെ സി​ക്‌​സ്. ഇ​തേ ഓ​വ​റി​ലെ ആ​ദ്യ​പ​ന്തി​ല്‍ ബൗ​ണ്ട​റി നേ​ടാ​നും കോ​ഹ്്‌​ലി​ക്കാ​യി.

എ​ന്നാ​ല്‍, അ​തേ ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ കോ​ഹ്്‌​ലി പു​റ​ത്ത്. ആ​റു പ​ന്തി​ല്‍ 13 റ​ണ്‍സാ​യി​രു​ന്നു കോ​ഹ്്‌​ലി​യു​ടെ സം​ഭാ​വ​ന. ട്രെ​ന്‍റ് ബോ​ള്‍ട്ട് ഡീ​പ് മി​ഡ് വി​ക്ക​റ്റി​ല്‍ കോ​ഹ്്‌​ലി​യെ പി​ടി​ച്ചു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു മു​ന്‍നി​ര ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ പു​റ​ത്താ​യ​തോ​ടെ അ​ന​ന്ത​പു​രി നി​ശ​ബ്ദ​മാ​യി. പി​ന്നീ​ട് മ​നീ​ഷ് പാ​ണ്ഡെ​യും പാ​തി മ​ല​യാ​ളി ശ്രേ​യ​സ് അ​യ്യ​രും ക്രീ​സി​ല്‍ ഒ​ത്തു ചേ​ര്‍ന്നു. നേ​രി​ട്ട ര​ണ്ടാം പ​ന്തി​ല്‍ത്ത​ന്നെ ബൗ​ണ്ട​റി നേ​ടി​യ പാ​ണ്ഡെ ആ​ഗ​മ​നോ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്കി.

സോ​ധി​യു​ടെ പ​ന്തി​ല്‍ ലോം​ഗ് ഓ​ണി​ലേ​ക്കാ​യി​രു​ന്നു പാ​ണ്ഡെ​യു​ടെ മ​നോ​ഹ​ര സി​ക്‌​സ്. അ​ധി​കം താ​മ​സി​യാ​തെ ആ​റു റ​ണ്‍സു​മാ​യി ശ്രേ​യ​സ് അ​യ്യ​രും പു​റ​ത്ത്. സോ​ധി​യു​ടെ പ​ന്തി​ല്‍ മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ല്‍ പി​ടി​ച്ച് അ​യ്യ​ര്‍ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ആ​റോ​വ​ര്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ഇ​ന്ത്യ നാ​ലു വി​ക്ക​റ്റി​ന് 50 റ​ണ്‍സ് എ​ന്ന നി​ല​യി​ലേ​ക്കു കൂ​പ്പു​കു​ത്തി. പി​ന്നീ​ടു​ള്ള ര​ണ്ടോ​വ​റി​ല്‍ കൂ​റ്റ​ന്‍ അ​ടി​ക​ളി​ലൂ​ടെ റ​ണ്‍സ് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, സാ​ന്‍റ്‌​ന​റും ട്രെ​ന്‍റ് ബോ​ള്‍ട്ടും ഒ​പ്പം അ​വ​രു​ടെ ഫീ​ല്‍ഡ​ര്‍മാ​രും കാ​ര്യ​ങ്ങ​ള്‍ കി​വീ​സി​ന് അ​നു​കൂ​ല​മാ​ക്കി.

ഞെ​ട്ടി​യ ക്യാ​ച്ച്

11 പ​ന്തി​ല്‍ 17 റ​ണ്‍സെ​ടു​ത്ത ഇ​ന്ത്യ​ന്‍ ടോ​പ് സ്‌​കോ​റ​റാ​യ മ​നീ​ഷ് പാ​ണ്ഡെ​യെ ഗ്രാ​ന്‍ഡ്ഹോ​മും സാ​ന്‍റ്‌​ന​റും ചേ​ര്‍ന്ന് പു​റ​ത്താ​ക്കി​യ​ത് അ​വി​ശ്വ​സ​നീ​യ ക്യാ​ച്ചി​ലൂ​ടെ​യാ​യി​രു​ന്നു. ബോ​ള്‍ട്ടി​ന്‍റെ പ​ന്തി​ല്‍ സി​ക്‌​സെ​ന്നു​റ​പ്പി​ച്ച് തൊ​ടു​ത്ത ലോം​ഗ് ഓ​ണ്‍ ഷോ​ട്ടി​ല്‍ സാ​ന്‍റ്‌​ന​ര്‍ ഇ​ട​തു​വ​ശ​ത്തേ​ക്ക് ഓ​ടി പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ബൗ​ണ്ട​റി ലൈ​നി​നു തൊ​ട്ട​രി​കി​ല്‍ വ​ച്ച് കാ​ലി​ന്‍റെ ബാ​ല​ന്‍സ് തെ​റ്റി​യ സാ​ന്‍റ്‌​ന​ര്‍ പ​ന്ത് മു​ക​ളി​ലേ​ക്ക് ത​ട്ടി. ഓ​ടി​യെ​ത്തി​യ ഗ്രാ​ന്‍ഡ് ഹോം ​പ​ന്ത് അ​നാ​യാ​സം കൈ​ക്ക​ലാ​ക്കി. ഈ ​ക്യാ​ച്ചി​നു തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ അ​ഭി​ന​ന്ദ​ന​വും ല​ഭി​ച്ചു.

പി​ന്നീ​ടെ​ല്ലാം ച​ട​ങ്ങു മാ​ത്ര​മാ​യി. ഒ​ടു​വി​ല്‍ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം എ​ട്ടോ​വ​റി​ല്‍ 67 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. 10 പ​ന്തി​ല്‍ 14 റ​ണ്‍സെ​ടു​ത്ത ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ധോ​ണി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. കി​വീ​സി​നു വേ​ണ്ടി ടിം ​സൗ​ത്തി​യും ഇ​ഷ് സോ​ധി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. ട്രെ​ന്‍റ് ബോ​ള്‍ട്ടി​ന് ഒ​രു വി​ക്ക​റ്റും ല​ഭി​ച്ചു.

തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍ഡി​ന്‍റെ തു​ട​ക്ക​വും ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. ഒ​മ്പ​തു പ​ന്തു​ക​ള്‍ എ​റി​ഞ്ഞു തീ​രു​മ്പോ​ഴേ​ക്കും അ​വ​രു​ടെ ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ നി​ലം പൊ​ത്തി. ആ​ദ്യ​ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ലി​നെ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ബൗ​ള്‍ഡാ​ക്കി​യ​പ്പോ​ള്‍ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ല്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ഉ​ജ്വ​ല ക്യാ​ച്ചി​ല്‍ ര​ണ്ടാം ടി-20​യി​ലെ സെ​ഞ്ചു​റി വീ​ര​ന്‍ കോ​ളി​ന്‍ മു​ണ്‍റോ പു​റ​ത്ത്. ലോം​ഗ് ഓ​ണി​നു മു​ന്നി​ല്‍ സ​ര്‍ക്കി​ളി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന രോ​ഹി​ത് പി​ന്നോ​ട്ടോ​ടി​യാ​ണ് മു​ണ്‍റോ​യെ പി​ടി​കൂ​ടി​യ​ത്.

പി​ന്നീ​ട് ക്രീ​സി​ല്‍ ഒ​ത്തു ചേ​ര്‍ന്ന ഫി​ലി​പ്‌​സും നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണും ചേ​ര്‍ന്ന് കി​വീ​സി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ല്‍, റ​ണ്‍സ് വ​ഴ​ങ്ങു​ന്ന​തി​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ പി​ശു​ക്കു കാ​ട്ടി. നാ​ലോ​വ​റി​ല്‍ ര​ണ്ട വി​ക്ക​റ്റു ന​ഷ്ട​ത്തി​ല്‍ 26 റ​ണ്‍സ് മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടെ സ്‌​കോ​ര്‍. അ​ഞ്ചാം ഓ​വ​റി​ല്‍ മി​ക​ച്ച ഒ​രു ഫീ​ല്‍ഡിം​ഗി​ലൂ​ടെ ഹ​ര്‍ദി​ക് പാ​ണ്ഡ്യ വി​ല്യം​സ​ണെ പു​റ​ത്താ​ക്കി. കു​ല്‍ദീ​പ് യാ​ദ​വി​ന്‍റെ പ​ന്തി​ല്‍ മി​ഡ് ഓ​ണി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന പാ​ണ്ഡ്യ ഉ​ജ്വ​ല ഏ​റി​ലൂ​ടെ വി​ക്ക​റ്റ് തെ​റി​പ്പി​ച്ചു. തൊ​ട്ട​ടു​ത്ത പ​ന്തി​ല്‍ ഫി​ലി​പ്‌​സും (11) പു​റ​ത്ത്. കു​ല്‍ദീ​പി​നെ ബൗ​ണ്ട​റി​ക്ക​പ്പു​റ​ത്തേ​ക്കു പാ​യി​ക്കാ​ന്‍ ശ്ര​മി​ച്ച ഫി​ലി​പ്‌​സ് മി​ഡ് വി​ക്ക​റ്റി​ല്‍ ധ​വാ​ന്‍റെ കൈക​ളി​ലൊ​തു​ങ്ങി.

മി​ക​ച്ച ഫോ​മി​ലു​ള്ള ഗ്രാ​ന്‍ഡ് ഹോ​മി​ന്‍റെ വ​ര​വാ​യി​രു​ന്നു പി​ന്നീ​ട്. അ​ഞ്ചാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ കു​ല്‍ദീ​പി​നെ​തി​രേ സി​ക്‌​സ​ര്‍ നേ​ടി​യ ഗ്രാ​ന്‍ഡ്‌​ഹോം കി​വീ​സി​ന്‍റെ സ​മ്മ​ര്‍ദം കു​റ​ച്ചു. അ​ഞ്ചോ​വ​ര്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 36 റ​ണ്‍സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു കി​വീ​സ്. ആ​റാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ യു​സ് വേ​ന്ദ്ര ചാ​ഹ​ലി​നെ​തി​രേ റ​ണ്‍സ് ക​ണ്ടെ​ത്താ​ന്‍ കി​വീ​സ് ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ വി​ഷ​മി​ച്ചു. ഈ​ ഓ​വ​റി​ല്‍ മൂ​ന്നു റ​ണ്‍സ് മാ​ത്ര​മാ​ണ് കി​വീ​സി​നു നേ​ടാ​നാ​യ​ത്.

ഏ​ഴാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ നി​ക്കോ​ള്‍സ് പു​റ​ത്താ​യി. ബും​റ​യു​ടെ പ​ന്തി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍ പി​ടി​ച്ചാ​ണ് ര​ണ്ട്് റ​ണ്‍സെ​ടു​ത്ത നി​ക്കോ​ള്‍സ് പു​റ​ത്താ​യ​ത്. സ്വീ​പ്പ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച നി​ക്കോ​ള്‍സ് ഫൈ​ന്‍ ലെ​ഗി​ല്‍ അ​യ്യ​രു​ടെ കൈ​യി​ലൊ​തു​ങ്ങി. താ​മ​സി​യാ​തെ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ ഉ​ജ്വ​ല ത്രോ​യി​ല്‍ ബ്രൂ​സ് പു​റ​ത്ത്. ര​ണ്ടാ​മ​ത്തെ റ​ണ്ണി​നോ​ടി​യ ബ്രൂ​സി​നെ പാ​ണ്ഡ്യ​യു​ടെ ത്രോ​യി​ല്‍ ധോ​ണി പു​റ​ത്താ​ക്കി. മൂ​ന്നാം അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ബ്രൂ​സി​ന്‍റെ പു​റ​ത്താ​ക​ല്‍.

അ​വ​സാ​ന ഓ​വ​റി​ല്‍ 19 റ​ണ്‍സ് വേ​ണ​മെ​ന്ന അ​വ​സ്ഥ​യി​ല്‍ പാ​ണ്ഡ്യ​യെ കോ​ഹ്്‌​ലി പ​ന്തേ​ല്പി​ച്ചു. ആ​ദ്യ ര​ണ്ടു പ​ന്തി​ല്‍നി​ന്ന് ഒ​രു റ​ണ്‍ മാ​ത്ര​മാ​ണ് കി​വീ​സി​നു നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍, മൂ​ന്നാം പ​ന്തി​ല്‍ ഗ്രാ​ന്‍ഡ് ഹോം ​സി​ക്‌​സ് നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ടി. നാ​ലാം പ​ന്ത് വൈ​ഡു​മാ​യി. അ​വ​സാ​ന ര​ണ്ടു പ​ന്തി​ല്‍ കി​വീ​സി​നു ജ​യി​ക്കാ​ന്‍ 10 റ​ണ്‍സ്. എ​ന്നാ​ല്‍, മൂ​ന്നു റ​ണ്‍സ് മാ​ത്ര​മാ​ണ് അ​വ​ര്‍ക്കു നേ​ടാ​നാ​യ​ത്. ഇ​ന്ത്യ​ക്ക് ആ​റു റ​ണ്‍സ് ജ​യം. ഇ​ന്ത്യ​ക്കു വേ​ണ്ടി ബും​റ ര​ണ്ടു വി​ക്ക​റ്റും ഭു​വ​നേ​ശ്വ​ര്‍ കു​മാർ, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി. 17 റ​ണ്‍സ് നേ​ടി​യ ഗ്രാ​ന്‍ഡ് ഹോ​മാ​ണ് കി​വീ​സി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.

സ്‌​കോ​ര്‍ബോ​ര്‍ഡ്
ഇ​ന്ത്യ
രോ​ഹി​ത് ശ​ര്‍മ സി ​സാ​ന്‍റ്‌​ന​ര്‍ ബി ​സൗ​ത്തി 8, ധ​വാ​ന്‍ സി ​സാ​ന്‍റ്‌​ന​ര്‍ ബി ​സൗ​ത്തി 6, കോ​ഹ്‌​ലി സി ​ബോ​ള്‍ട്ട് ബി ​ഇ​ഷ് സോ​ധി 13, ശ്രേ​യ​സ് അ​യ്യ​ര്‍ സി ​ഗ​പ്ടി​ല്‍ ബി ​ഇ​ഷ് സോ​ധി 6, മ​നീ​ഷ് പാ​ണ്ഡെ സി ​ഡി ഗ്രാ​ന്‍ഡ്‌​ഹോം ബി ​ബോ​ള്‍ട്ട് 17, പാ​ണ്ഡ്യ നോ​ട്ടൗ​ട്ട് 14, ധോ​ണി നോട്ടൗട്ട് 0, എ​ക്‌​സ്ട്രാ​സ് 3, ആ​കെ 8 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 67.

ബൗ​ളിം​ഗ്
ബോ​ള്‍ട്ട് 2-0-13-1, സാ​ന്‍റ്‌​ന​ര്‍ 2-0-16-0, സൗ​ത്തി 2-0-13-2, സോ​ധി 2-0-23-2

ന്യൂ​സി​ല​ന്‍ഡ്
ഗ​പ്ടി​ല്‍ ബി ​ഭു​വ​നേ​ശ്വ​ര്‍ 1, കോ​ളി​ന്‍ മു​ണ്‍റോ സി ​രോ​ഹി​ത് ബി ​ബും​റ 7, വി​ല്യം​സ​ണ്‍ റ​ണ്‍ഔ​ട്ട് 8, ഫി​ലി​പ്‌​സ് സി ​ധ​വാ​ന്‍ ബി ​കു​ല്‍ദീ​പ് യാ​ദ​വ് 11, കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോം നോ​ട്ടൗ​ട്ട് 17, നി​ക്കോ​ള്‍സ് സി ​ശ്രേ​യ​സ് അ​യ്യ​ര്‍ ബി ​ബും​റ 2, ബ്രൂ​സ് റ​ണ്‍ ഔ​ട്ട് 4, മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍ നോ​ട്ടൗ​ട്ട് 3, എ​ക്‌​സ്ട്രാ​സ് 8, ആ​കെ എ​ട്ട് ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 61.

ബൗ​ളിം​ഗ്
ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ 2-0-18-1, ബും​റ 2-0-9-2, ചാ​ഹ​ല്‍ 2-0-8-0, കു​ല്‍ദീ​പ് 1-0-10-1, പാ​ണ്ഡ്യ 1-0-11-0

സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

Related posts