ഇക്കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയ സമയത്ത് കോട്ടയം നഗരത്തിലൂടെ കടന്നുപോയവര്‍ വഴിയരികില്‍ കടല കൊറിച്ചുകൊണ്ട് കൂളായി നിന്ന ഒരു യുവാവിനെ കണ്ട് അല്‍പ്പമൊന്ന് നിന്നു. നല്ല പരിചയമുള്ള മുഖം. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസിലായത്. അത് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകമായ ഫഹദ് ഫാസിലായിരുന്നു. കൂട്ടലുണ്ടായിരുന്നവരോട് അന്വേഷിച്ചപ്പോഴാണറിയുന്നത്, കാര്‍ബണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനാണ് താരം നഗരത്തിലെത്തിയത്. ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്. ചിത്രത്തിന്റെ സംവിധായകന് വേണുവിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്, നെടുമുടി വേണു,സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Related posts
കണ്ണുനീര് ബുള്ളറ്റാവും: വേദനിപ്പിച്ച അധ്യാപകനുള്ള മറുപടിയായി ‘തോക്ക്’ നിർമ്മിച്ച് ആർട്ടിസ്റ്റ്
നമ്മുടെ മനസ് വേദനിപ്പിച്ചവരെ മരണം വരെ ഓർത്തിരിക്കുമെന്നല്ലേ പറയുന്നത്. ചിലർ അവരോട് പ്രതികാരം ചെയ്യും മറ്റു ചിലർ ക്ഷമിച്ചും സഹിച്ചും നിൽക്കുകയും...ജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി: ഓടുന്ന ട്രെയിനിന് മുകളിൽ യുവാവിന്റെ സാഹസിക യാത്ര; വിമർശിച്ച് സൈബറിടം
ജീവൻ വെടിഞ്ഞാലും വേണ്ടില്ല എങ്ങനെയും വൈറലായാൽ മതിയെന്ന മനോഭാവമാണ് ഇന്നത്തെ തലമുറയിലെ മിക്കവർക്കും. സോഷ്യൽ മീഡിയയിൽ ലൈക്കിനും കമന്റിനും വേണ്ടി കാട്ടിക്കൂട്ടുന്ന...ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച പട്ടണം; ലോകത്തിന്റെ നെറുകയിൽ ഇന്നും ചെങ്ങന്നൂർ ഒന്നാമത് !
ചെങ്ങന്നൂര്‍: വീണ്ടും ഒരു ക്രിസ്മസ് ദിനംകൂടി സമാഗതമാകുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച പട്ടണം എന്ന വിശേഷണത്തിന്...