വിവാദങ്ങളോട് ദൃശ്യം സംസാരിക്കട്ടെ! ആ പ്രണയരംഗങ്ങള്‍ സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്; പത്മാവതിയുടെ വീഡിയോ പുറത്തുവിട്ട് ബന്‍സാലി

ജ​യ്പൂ​ർ: പ​ത്മാ​വ​തി​യി​ൽ വി​വാ​ദ​ത്തി​നി​ട​ന​ൽ​കു​ന്ന രം​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ലാ ബ​ന്‍​സാ​ലി. ചി​ത്ര​ത്തി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ടാ​ണ് ബ​ന്‍​സാ​ലി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ചി​ത്ര​ത്തി​ൽ ചി​റ്റോ​റി​ലെ റാ​ണി പ​ത്മാ​വ​തി​യും ഡ​ല്‍​ഹി സു​ല്‍​ത്താ​നാ​യി​രു​ന്ന അ​ലാ​വു​ദ്ദീ​ൻ‌ ഖി​ൽ​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രു​ടേ​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച​തു മൂ​ലം ചി​ത്രം ഇ​തി​ന​കം വി​വാ​ദ​ത്തി​ലാ​യി. പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ൻ‌ ഖി​ൽ​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ങ്കി​ൽ നേ​ര​ത്തെ​ത​ന്നെ താ​ൻ ഇ​ത് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. ആ​രു​ടേ​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള​തൊ​ന്നും ചി​ത്ര​ത്തി​ലി​ല്ല.

റാ​ണി പ​ത്മി​നി​യു​ടെ ധീ​ര​ത​യ്ക്കും ത്യാ​ഗ​ത്തി​നു​മു​ള്ള ആ​ദ​ര​വാ​ണ് ത​ന്‍റെ ചി​ത്ര​മെ​ന്നും ബെ​ൻ​സാ​ലി പ​റ​ഞ്ഞു. തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാ​ണ് താ​ൻ ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ജ്പു​ത് വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​ര​വും ആ​ത്മാ​ഭി​മാ​ന​വും പ​രി​ഗ​ണി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്മാ​വ​തി’​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്തു​ത​ന്നെ ര​ജ​പു​ത്ര​ക​ര്‍​ണി​സേ​ന എ​ന്ന സം​ഘ​ട​ന പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ച​ല​ച്ചി​ത്ര​ത്തി​ല്‍, പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ര​ജ​പു​ത്ര​ക​ര്‍​ണി​സേ​ന രം​ഗ​ത്തെ​ത്തി​യ​ത്.

Related posts