മുംബൈ: കയറിയും ഇറങ്ങിയും ചാഞ്ചാടിയ ഓഹരിവിപണി ഒടുവിൽ ഗണ്യമായ നഷ്ടത്തിൽ ക്ലോസ് ചെയ്തു.സെൻസെക്സ് 151.95 പോയിന്റ് താണ് 33,218.81ൽ അവസാനിച്ചു. നിഫ്റ്റി 47 പോയിന്റ് താഴ്ചയിൽ 10,303.15 ലാണു ക്ലോസ് ചെയ്തത്.
ഓഹരിവിലകൾ അമിത ഉയരത്തിലാണെന്ന തിരിച്ചറിവിലാണു നിക്ഷേപകർ എന്നു കന്പോളവിശകലനക്കാർ പറയുന്നു. ചൊവ്വാഴ്ച വിദേശികൾ 461 കോടിയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശിസ്ഥാപനങ്ങൾ 2046 കോടിയുടെ വില്പന നടത്തി.
ഭാരതി എയർടെലിലെ ഒരു നിക്ഷേപസ്ഥാപനം അഞ്ചു ശതമാനം ഓഹരി വിറ്റത് വില കുത്തനെ ഇടിയാൻ കാരണമായി.വിദേശത്ത് ക്രൂഡ് ഓയിൽ വില താണു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 63.40 ഡോളറിലേക്കു കുറഞ്ഞു.