സിനിമാ ചിത്രീകരണത്തിനിടെ നടീനടന്മാര്ക്ക് പരിക്കേല്‍ക്കുക എന്നത് പുതുമയുള്ള കാര്യമല്ല. മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപെട്ടവര്‍ പോലുമുണ്ട്, അഭിനേതാക്കളുടെ കൂട്ടത്തില്‍. പലതും ആരാധകരും പ്രേക്ഷകരും അറിയുന്നില്ലെന്ന് മാത്രം. എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്, സിനിമാ ചിത്രീകരണത്തിനിടെ ഒരു നടിയ്ക്കുണ്ടായ അപകടത്തിന്റെ വീഡിയോയാണ്. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പാറക്കെട്ടില്‍ തെന്നിവീഴുന്ന നടിയുടെ വീഡിയോയാണത്.
നടിയാരാണെന്ന് വ്യക്തമല്ലെങ്കിലും സാവിത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്, കീര്‍ത്തി സുരേഷിനാണ് അപകടം സംഭവിച്ചതെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ കീര്‍ത്തി തെന്നി വീണെന്നും പരിക്കു പറ്റിയെന്നുമായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ അത് കീര്ത്തിയല്ലെന്നും മറ്റേതോ നടിയാണെന്നുമാണ് നടിയോടടുത്ത വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
‘കീര്‍ത്തി സുഖമായിരിക്കുന്നു. ആ പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ആ വീഡിയോയില്‍ പരിക്കു പറ്റിവീഴുന്ന നടി കീര്‍ത്തിയല്ല. കീര്‍ത്തി ഷൂട്ടിംഗ് തിരക്കിലാണ്’. എന്നാണ് വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്. പഴയകാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാനടി എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും വീഡിയോയ്ക്ക് വന്‍ പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രോളന്മാരും എടുത്തുപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
https://youtu.be/P9_B8R7pGWI