അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വന്യമൃഗ സങ്കേതത്തിൽ യുവാക്കൾ സിംഹങ്ങളെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ സിംഹങ്ങളെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് എൻഡിടിവി പുറത്തുവിട്ടത്.
മണ്വഴിയിലൂടെയാണ് സിംഹങ്ങളെ ബൈക്ക് യാത്രികർ പിന്തുടർന്ന് ഓടിക്കുന്നത്. ഒരു പെണ്സിംഹവും ഒരു ആണ്സിംഹവുമാണ് വേട്ടയാടപ്പെടുന്നത്. ഗുജറാത്തി ഭാഷയിൽ യുവാക്കൾ സംസാരിക്കുന്നതും 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാണ്.
സൗരാഷ്ട്ര മേഖലയിലെ അംറേലി ജില്ലയിൽനിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നാണു സൂചന. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ ഗുജറാത്ത് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
ബൈക്കിന്റെ രജിസ്ട്രേഷൻ നന്പർ വീഡിയോയിൽ കാണാൻ കഴിയും. രാജ്കോട്ട് സ്വദേശികളുടെ ബൈക്കാണ് ഇതാണെന്നാണു സൂചന. ജൂണിൽ ഒരു സിംഹക്കുട്ടിയെ കുറച്ചുപേർ കാറിൽ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു.