ഉമ്മന്‍ ചാണ്ടി കുറ്റക്കാരന്‍! കൈക്കൂലിയായി വാങ്ങിയത് 32 ലക്ഷം; ലൈംഗിക സംതൃപ്തിക്കായി സരിതയെ ഉപയോഗിച്ചത് അഴിമതിയായി കാണാമെന്ന് കമ്മീഷന്‍; പീഡിപ്പിച്ചവരില്‍ കേന്ദ്രമന്ത്രി പളനി മാണിക്യവും

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടും ന​ട​പ​ടി റി​പ്പോ​ർ​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ചു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ സാ​രാം​ശം മു​ഖ്യ​മ​ന്ത്രി വാ​യി​ച്ച​ത്. നാ​ലു വാ​ല്യ​ങ്ങ​ളി​ലാ​യി 1,073 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​ഭ​യി​ൽ വ​ച്ച​ത്. പൊ​തു​ജ​ന​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് റി​പ്പോ​ർ​ട്ട് ഇ​ത്ര​വേ​ഗം സ​ഭ​യി​ൽ​വ​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യെ ര​ക്ഷി​ക്കാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​യും കൂ​ട്ട​രും തെ​റ്റു​കാ​രാ​ണെ​ന്നാ​ണ് സോ​ള​ർ ക​മ്മി​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നും പി​ണ​റാ​യി സ​ഭ​യി​ൽ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കാ​ൻ സ​രി​ത​യ്ക്ക് ഉ​മ്മ​ൻ​ചാ​ണ്ടി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫും ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ​യും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

ഉ​മ്മ​ൻ​ചാ​ണ്ടി​യേ​യും കൂ​ട്ട​രേ​യും സം​ര​ക്ഷി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് സ​രി​ത എ​സ് നാ​യ​ർ ന​ൽ​കി​യ ക​ത്തി​ലെ പേ​രു​ക​ളെ​ല്ലാം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ലൈം​ഗി​ക സം​തൃ​പ്തി​ക്കാ​യി സ​രി​ത​യെ ഉ​പ​യോ​ഗി​ച്ച​ത് അ​ഴി​മ​തി​യാ​യി കാ​ണ​ണമെ​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​തി​നാ​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​മെ​ന്ന് ശി​പാ​ർ​ശ​യു​ണ്ട്. സ​രി​ത​യു​ടെ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ടീം ​സോ​ളാ​ർ ക​ന്പ​നി ഉ​ദ്ഘാ​ട​നം ചെ​യ്ത​വ​രെ​ല്ലാം ത​ട്ടി​പ്പി​ന് കൂട്ടുനി​ന്ന​താ​യി പ​റ​യു​ന്നു.

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ടീം ​സോ​ളാ​റി​നെ പ​ര​മാ​വ​ധി സ​ഹാ​യി​ച്ചു​വെ​ന്നും ത​ന്പാ​നൂ​ർ ര​വി ബെ​ന്നി ബെ​ഹ​ന്നാ​ൻ,ജോ​സ് കെ ​മാ​ണി,കെ​സി വേ​ണു​ഗോ​പാ​ൽ,മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ​ള​നി മാ​ണി​ക്യം,ടെ​ന്നി ജോ​പ്പ​ൻ,ജി​ക്കു​മോ​ൻ, സ​ലീം​രാ​ജ്, എ.​പി അ​ബ്ദു​ള്ള​കു​ട്ടി, എ.​പി അ​നി​ൽ​കു​മാ​ർ, ഹൈ​ബി ഈ​ഡ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളെ​ല്ലാം റി​പ്പോ​ർ്ട്ടി​ലു​ണ്ട്. മു​ൻ അ​ന്വേ​ഷ​ണ സം​ഘ ത​ല​വ​ൻ എ ​ഹേ​മ​ച​ന്ദ്ര​ൻ,എഡിജിപി പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യും പ​രാ​മ​ർ​ശ​മു​ണ്ട്. ഹേ​മ​ച​ന്ദ്ര​ൻ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യും പ​ത്മ​കു​മാ​ർ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന സ​രി​ത​യു​ടെ പ​രാ​തി​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

മു​സ്ലിം ലീ​ഗ് പ്ര​തി​നി​ധി കെ.​എ​ൻ.​എ. ഖാ​ദ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യാ​യി​രു​ന്നു സ​ഭ​യി​ലെ ആ​ദ്യ ച​ട​ങ്ങ്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ റി​പ്പോ​ർ​ട്ട് സ​ഭ​യി​ൽ വ​യ്ക്കാ​ൻ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക്ഷ​ണി​ച്ചു. ഇ​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ​ളം തു​ട​ങ്ങി.

നി​ങ്ങ​ൾ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ലേ സ​ഭ ചേ​ർ​ന്ന​തെ​ന്ന് സ്പീ​ക്ക​ർ ചോ​ദി​ച്ചു. റി​പ്പോ​ർ​ട്ടി​ന്‍റെ മ​ല​യാ​ളം പ​രി​ഭാ​ഷ എ​ല്ലാ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്കും ന​ൽ​കി.അ​തേ​സ​മ​യം, ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​മേ​ഖ​ലാ ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

മാ​ന​ഭം​ഗ​ത്തി​നും ലൈം​ഗി​ക പീ​ഡ​ന​ത്തി​നും കേ​സെ​ടു​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്നോ​ട്ടെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും പൊ​തു അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് നീ​ക്കം. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു ല​ഭി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മാ​ത്രം കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

ച​ട്ടം 300 അ​നു​സ​രി​ച്ചാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റി​പ്പോ​ർ​ട്ടി​ലെ സാ​രാം​ശം വാ​യി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ പ​ട​യൊ​രു​ക്കം ജാ​ഥ ഒ​രു ദി​വ​സ​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ സ​ഭാ​സ​മ്മേ​ള​ന​ത്തി​നെ​ത്തിയത്.

Related posts