ലക്കിടി: നാലുവയസുകാരനായ അദ്വൈതിന്റെ ഓട്ടൻതുള്ളൽ അവതരണം കൗതുകമാകുന്നു. പത്തിരിപ്പാല സേവാസദൻ സെൻട്രൽ സ്കൂളിലെ എൽകെജി വിദ്യാർഥി അദ്വൈതാണ് വിദ്യാലയത്തിൽ നടത്തിയ സദനോത്സവത്തിൽ തുള്ളൽ കലാകാരനായി അരങ്ങിലെത്തിയത്.
ലക്കിടിപുത്തൂരിലെ ക്ഷേത്രോത്സവങ്ങളിൽ രാജേഷ് കുഞ്ചൻസ്മാരകത്തിന്റെ തുള്ളൽ അവതരണംകണ്ട് സ്വയം പഠിച്ചെടുത്താണ് എട്ടുമിനിറ്റുവരുന്ന ഓട്ടൻതുള്ളൽ. രണ്ടരവയസുമുതൽ വീട്ടിലും തുടർന്നു സ്കൂളിലും കൈമുദ്രകളും കലാശങ്ങളും കാട്ടിയതോടെ അധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹനം നല്കി. തുടർന്ന് രാജേഷ് കുഞ്ചൻ സ്മാരകത്തെ സമീപിച്ച അദ്വൈതിനെ വേഷഭംഗിയോടെ അവർ സ്റ്റ്ജേിലെത്തിക്കുകയായിരുന്നു.