ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ഒരുക്കുന്ന വീഡിയോ സന്ദേശത്തിൽ നടൻ മോഹൻലാലും പങ്കാളിയാകും. പത്തനംതിട്ട കളക്ടർ ആർ. ഗിരിജയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലകാലത്ത് തീർഥാടകർക്ക് കാണാവുന്ന വിധത്തിൽ പമ്പയിൽ ഈ വീഡിയോ പ്രദർശിപ്പിക്കും.
പന്പയിലെയും വനമേഖലകളിലെയും അമിതമായ പ്ലാസ്റ്റിക് മാലിന്യനിക്ഷേപം പ്രകൃതിക്ക് വലിയ ഭീഷണിയാണ്. ഇതിനെതിരേയുള്ള സന്ദേശമെന്ന നിലയിലാണ് ഈ വീഡിയോ. മാത്രമല്ല ക്ലീൻ ശബരിമല പദ്ധതിയുടെ ഭാഗമായി, പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതെ മണ്ണിൽ ജീർണിക്കുന്ന വസ്തുക്കൾ മാത്രം ഉപയോഗിക്കുക എന്നും ഭക്തർക്ക് മുന്നറിയിപ്പു നൽകുന്നു.