എനിക്ക് അയാളോടു കടുത്ത ഭ്രമമായിരുന്നു ! താന്‍ ആദ്യം പ്രണയിച്ചത് ഒരു ക്രിക്കറ്റ് താരത്തെയെന്ന് തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി; താരം പറഞ്ഞ പേരുകേട്ട് ഞെട്ടി ആരാധകര്‍

 

ബാഹുബലി ഇറങ്ങിയതിനു ശേഷം പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുടെ എണ്ണം പതിന്മടങ്ങു വര്‍ധിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്നു തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇടക്കാലത്ത് ഇവരുടെ വിവാഹം തീരുമാനിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി പ്രഭാസ് രംഗത്ത് വന്നതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

ബാഹുബലിയുടെ വിജയത്തിന് ശേഷം അടുത്ത ചിത്രമായ സഹോയില്‍ പ്രഭാസിനൊപ്പം നായികയായി അനുഷ്‌ക എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് ചിത്രത്തിലെ നായികയായി ശ്രദ്ധ കപൂറാണ് എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വിശദീകരിക്കുകയായിരുന്നു. പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ജീവിതത്തിലും ഈ ജോഡികള്‍ ഒരുമിക്കണമെന്ന് അവരാഗ്രഹിക്കുന്നതും. എന്നാല്‍ തനിക്ക് മറ്റൊരാളോട് പ്രണയം തോന്നിയിരുന്നതായി ഇപ്പോള്‍ അനുഷ്‌ക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ വന്‍മതിലെന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമായ രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയെ തോന്നിയിരുന്നുവെന്ന് അനുഷ്‌ക പറയുന്നു. പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാള്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു.
ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നറിയാനുള്ള ചോദ്യത്തിനാണ് അനുഷ്‌കയുടെ മറുപടി. ചെറുപ്പം മുതലേ ദ്രാവിഡിനോട് പ്രത്യേക ഭ്രമം ആയിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലായിട്ടുണ്ടെന്നുമായിരുന്നു അനുഷ്‌ക പറഞ്ഞത്. താരങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു ചോദ്യം ചോദിച്ചത്. അനുഷ്‌കയാവട്ടെ കൂളായാണ് പ്രതികരിച്ചതും. അനുഷ്‌കയുടെ സ്‌നേഹം ലഭിക്കാന്‍ ദ്രാവിഡ് ഭാഗ്യമില്ലാതെ പോയി എന്നാണ് താരത്തിന്റെ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

 

Related posts