ബ്ളാ​ക്ക് മെ​യി​ലിം​ഗി​ലൂ​ടെ വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ നേ​ടു​ന്ന​ത് ഒ​രു കു​റ​റ​മ​ല്ലേ? ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം വേ​ണമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ ഒ​രാ​ൾ ബ്ളാ​ക്ക് മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ടീം ​സോ​ളാ​റി​നെ വ​ഴി​വി​ട്ടു സ​ഹാ​യി​ച്ചു എ​ന്ന​താ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​രി​ലു​ള്ള കേ​സ്. അ​പ്പോ​ൾ ഈ ​ബ്ളാ​ക്ക് മെ​യി​ലിം​ഗ് സം​സ്ഥാ​ന​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു കു​റ​റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന് വ്യ​ക്തം. ബ്ളാ​ക്ക് മെ​യി​ലിം​ഗി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ നേ​ടു​ന്ന​ത് ഒ​രു കു​റ​റ​മ​ല്ലേ? ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

Related posts