ചിങ്ങവനം: അജ്ഞാത വാഹനമിടിച്ചു വഴിയാത്രക്കാരി മരിക്കാനിടയായ സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയ്മനം, കൊച്ചുപുരയ്ക്കൽ ചന്ദ്രശേഖരപണിക്കരുടെ ഭാര്യ പൊന്നമ്മ എന്നു വിളിക്കുന്ന സുമതിക്കുട്ടി (67) ആണ് മരിച്ചത്. ഇവർ നാട്ടകം കോളജിന് സമീപം അമലുകോട്ടേജിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
എംസി റോഡിൽ നാട്ടകം കോളജ് ജംഗ്ഷനിൽ ഇന്നലെ രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ വാഹനം സുമതിക്കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതിനുശേഷം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമതിക്കുട്ടിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു ഇടിച്ച വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണു ചിങ്ങവനം പോലീസ്.