കൊല്ലം: വി.എം.സുധീരൻ പാർട്ടിയുടെ നന്മക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തിന് റെബൽ പരിവേഷം നൽകുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സോളാർ റിപ്പോർട്ടിനെ അതീവ ഗുരുതരമെന്ന് സുധീരൻ വിശേഷിപ്പിച്ചത് കമീഷൻ പരിധിവിട്ടുവെന്നത് ഗൗരവമാണെന്ന ഉദ്ദേശത്തിലാണ്.
കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ്ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധീരൻ എന്ത് പറഞ്ഞാലും പലതരത്തിൽ വ്യാഖ്യാനിക്കുകയാണ്. പാർട്ടിക്കുവേണ്ടിയാണ് ഞങ്ങളെല്ലാവരും പ്രവർത്തിക്കുന്നത്. യുഡിഎഫിനെ കരിവാരിതേക്കാൻ വേണ്ടിയുള്ളതാണ് സോളാർ കമീഷൻ റിപ്പോർട്ട്.
കമീഷൻ അതിന്റെ വീണ് പ്രവർത്തിച്ചത്. സോളാർ കമീഷനെക്കുറിച്ച് അന്വേഷിക്കാൻ മറ്റൊരു കമീഷനെ നിേയാഗിക്കേണ്ട സ്ഥിതിയാണ്. ഇതിലും ഭേദം ജി സെൻറിലെ സ്റ്റാഫിനെവച്ച് റിപ്പോർട്ട് തയാറാക്കലായിരുന്നു.
തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോർട്ടിനെ സർക്കാറിന് വിശ്വാസമില്ല. സരിതയെയാണ് വിശ്വാസം. ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അതിന് തെളിവും രേഖകളുെമാക്കെ വേണം. സോളാർ കമീഷൻ റിപ്പോർട്ടിൽ അതൊന്നും ഉള്ളതായി പറയുന്നില്ല.
‘
സരിത ഇരയല്ല. 33 കേസിലെ പ്രതിയാണ്. പ്രതിപക്ഷ സമരങ്ങെളത്തുടർന്നാണ് യുഡിഎഫ് സർക്കാർ അന്വേഷണ കമീഷനെ നിയോഗിച്ചത്. എന്നാൽ നാലുവർഷത്തോളം കമീഷൻ അതിൻറ പ്രവർത്തനം വലിച്ചുനീട്ടി. സരിതയുെട കത്തിലെ ആരോപണങ്ങൾക്ക് താഴെ ഒപ്പിടാൻ ഏഴേകാൽ കോടിയാണ് കമീഷന് വേണ്ടിവന്ന ചെലവ്.
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ആരംഭത്തിൽ തന്നെ സിപിഎമ്മിന്റെ അഭിഭാഷക സംഘനയായ ലോയേഴ്സ് യൂണിയനെ പ്രകീർത്തിക്കുന്നുണ്ട്. ഇതുതന്നെ കമീഷെൻറ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാെണന്നും മുരളീധൻ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ബിജു, ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ഡോ.ശൂരനാട് രാജശേഖരൻ എന്നിവരും സംബന്ധിച്ചു.