ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാലിന് അസോസിയേഷന് ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പർ പുരസ്കാരം. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ബ്രിട്ടന്റെ ആൻഡി മുറെയെ മറികടന്നാണ് 31 വയസുകാരനായ നദാൽ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടു ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ അടക്കം ആറു കിരീടങ്ങൾ നദാൽ ഈ സീസണിൽ സ്വന്തമാക്കി.
എടിപി ലോക റാങ്കിംഗിന്റെ ചരിത്രത്തിൽ ഒന്നാം റാങ്കോടെ സീസണ് അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാൽ. 2008,2010,2013 വർഷങ്ങളിലും നദാലിന് ഒന്നാം റാങ്കോടെ സീസൺ അവസാനിപ്പിക്കാൻ സാധിച്ചിരുന്നു.