ഒഴിവാക്കിയതാരേ? സ​​രി​​ത​​യു​​ടെ കത്തിലെ അ​​ശ്ലീ​​ലം ഒ​​ഴി​​വാ​​ക്കി ബാ​​ക്കി​​യു​​ള​​ള കാ​​ര്യ​​ങ്ങളാണ് ക​​മ്മീ​​ഷ​​നോട് പറഞ്ഞതെന്ന് ബാലകൃഷ്ണപിള്ള

ആ​​ല​​പ്പു​​ഴ: തോ​​മ​​സ് ചാ​​ണ്ടി വി​​ഷ​​യ​​ത്തി​​ൽ ആ​​രും ശാ​​ഠ്യം കാ​​ണി​​ക്കേ​​ണ്ടെ​ന്നു ​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ബി ചെ​​യ​​ർ​​മാ​​ൻ ആ​​ർ. ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള. ഈ ​വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നു നി​​യ​​മോ​​പ​​ദേ​​ശം ല​​ഭി​​ച്ചി​ട്ടു​ണ്ട്. അ​​തു​​കൊ​​ണ്ടു​ത​​ന്നെ എ​​ൽ​​ഡി​​എ​​ഫി​​നോ മു​​ഖ്യ​​മ​​ന്ത്രി​​ക്കോ ചാ​​ണ്ടി​യു​​ടെ കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​നമെ​​ടു​​ക്കാം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ആ​​രും ശാ​​ഠ്യം കാ​​ണി​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ല.

തോ​​മ​​സ് ചാ​​ണ്ടി എം​​എ​​ൽ​​എ ആ​​യ​​പ്പോ​​ഴും മ​​ന്ത്രി​​യാ​​യ​​പ്പോ​​ഴും അ​​യാ​​ളെ ത​​നി​​ക്ക​​റി​​യി​​ല്ല. അ​​യാ​​ളു​​ടെ റി​​സോ​​ർ​​ട്ടി​​ലും പോ​​യി​​ട്ടി​​ല്ല. ആ​​ല​​പ്പു​​ഴ​​യി​​ൽ മാ​​ധ്യ​​മ ​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള. സ​​രി​​ത​​യു​​ടെ 22 ക​​ട​​ലാ​​സു​​ള​​ള ക​​ത്താ​​ണു താ​​ൻ വാ​​യി​​ച്ച​​ത്. അ​​തി​​നെ​​യാ​​ണ് ഇ​​പ്പോ​​ൾ 44 പേ​​ജെ​ന്നു പ​​റ​​യു​​ന്ന​​ത്. ക​​ത്തി​​ലെ അ​​ശ്ലീ​​ലം ഒ​​ഴി​​വാ​​ക്കി ബാ​​ക്കി​​യു​​ള​​ള കാ​​ര്യ​​ങ്ങ​​ൾ താ​​ൻ ക​​മ്മീ​​ഷ​​നു മു​​ന്പാ​​കെ വി​​വ​​രി​​ച്ച​​താ​​യും പി​​ള​​ള പ​​റ​​ഞ്ഞു.

Related posts