മാപ്പു പറഞ്ഞിട്ടും..! ബിജെപി നേതാവ് മര്‍ദിച്ച ദളിത് യുവാക്കളെ കാണാതായി; ഭരത് റെഡ്ഡി ബിജെപിയുടെ മിസ്ഡ് കോള്‍ അംഗം

ഹൈ​ദ​രാ​ബാ​ദ്· മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​നു ബി​ജെ​പി നേ​താ​വ് ശി​ക്ഷി​ച്ച ദ​ളി​ത് യു​വാ​ക്ക​ളെ കാ​ണാ​നി​ല്ല. തെ​ല​ങ്കാ​ന​യി​ലെ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് ഭ​ര​ത് റെ​ഡ്ഡി ര​ണ്ടു ദ​ളി​ത് യു​വാ​ക്ക​ളെ ചെ​ളി​ക്കു​ള​ത്തി​ൽ മു​ങ്ങു​വാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന്‍റെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ല്‌ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

തെ​ല​ങ്കാ​ന​യി​ലെ അ​വ​ന്തി​പ​ട്ട​ണം ഗ്രാ​മ​ത്തി​ലെ ല​ക്ഷ്മ​ണ്‍, ഹ​ഗ്ഗ​ദാ​ഹ് എ​ന്നീ യു​വാ​ക്ക​ൾ​ക്കു നേ​രെ വ​ടി​യോ​ങ്ങി ചെ​ളി​ക്കു​ള​ത്തി​ൽ മു​ങ്ങു​വാ​ൻ റെ​ഡ്ഡി ആ​ജ്ഞാ​പി​ക്കു​ന്ന ദൃ​ശ്യ​മാ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്.​യു​വാ​ക്ക​ൾ ഇ​യാ​ളു​ടെ കാ​ലി​ൽ വീ​ണു മാ​പ്പി​ര​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ നി​വൃ​ത്തി​യി​ല്ലാ​തെ അ​വ​ർ കൂ​പ്പു​കൈ​ക​ളോ​ടെ ചെ​ളി​ക്കു​ള​ത്തി​ൽ മു​ങ്ങു​ന്ന​താ​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​തി​നെ​ത്തു​ട​ർ​ന്ന് റെ​ഡ്ഡി​ക്കെ​തി​രെ ദ​ളി​ത് പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നു വി​വി​ധ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മി​സ്ഡ് കോ​ളി​ലൂ​ടെ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച ഭ​ര​ത് റെ​ഡ്ഡി, പാ​ർ​ട്ടി​യു​ടെ നേ​താ​വ​ല്ലെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.നേ​ര​ത്തേ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വു കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ ഭ​ര​ത് റെ​ഡ്ഡി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts